Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ കൈവശമുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ കൈവശം വച്ചിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തി റീസര്‍വേ നടത്താന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഒരു ഏജന്‍സിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇദ്യോഗസ്ഥനെ തീരുമാനിക്കുന്നതിനായി മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റീസര്‍വേ നടത്തുന്നതിനായി നാഷണല്‍ ഏജന്‍സിയുടെ സഹായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം, കൊല്ലംജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. പ്രധാനമന്ത്രിയ്ക്ക് ഇ-മെയില്‍ വധഭീഷണി അയച്ച കേസിലെ പ്രതിയെ കണ്ടെത്തിയ പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരത് ഭൂഷണെക്കുറിച്ച് തനിയ്ക്ക് ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും വി.എസ് അറിയിച്ചു.

ഭരത് ഭൂഷണെക്കുറിച്ച് വകുപ്പ് മന്ത്രി സുധാകരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറിയതായി തിങ്കളാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ജോണ്‍ മാത്യുവാണ് മന്ത്രിയുടെ കത്ത് മുഖ്യമന്ത്രിയ്ക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+