കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് സേനയെ രണ്ടായി വിഭജിയ്ക്കും: കോടിയേരി

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പൊലീസ് സേനയെ രണ്ട് വിഭാഗമായി തിരിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനുമുള്ള രണ്ട് വിഭാഗങ്ങളായാണ് സേനയെ വിഭജിക്കുക. സുപ്രിം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

2006 ഡിസംബര്‍ 31 ന് മുമ്പ് പൊലീസ് വകുപ്പിനെ രണ്ടായി വിഭജിക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇങ്ങനെ വിഭജനം നടത്തുമ്പോള്‍ പൊലീസ് സ്റേഷനുകളില്‍ പൊലീസുകാരുടെ കുറവനുഭവപ്പെടാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിനായി എആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇവിടങ്ങളിലേയ്ക്ക് നിയമിക്കും-അദ്ദേഹം വിശദീകരിച്ചു.

കേരള ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ കീഴ്ക്കോടതികളില്‍ പശ്ചാത്തല സൗകര്യ വികസനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. വിചാരണത്തടവുകാരെ കോടതികളില്‍ കൊണ്ടുവരുന്ന നടപടിയില്‍ മാറ്റം വരുത്തും. ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ ചെയ്യാനുള്ള സംവിധാനം നടപ്പാക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ സജീവമായി പരിഗണിച്ച് വരുകയാണ്.

കോടതിയിലും നീതിന്യായവ്യവസ്ഥയിലും ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം വരുന്നത് ശ്രദ്ധേയമായ വിധികളിലൂടെയാണ്. സംസ്ഥാനത്തെ നാല്പത് ശതമാനംവരുന്ന ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചെങ്കില്‍ മാത്രമേ തുല്യനീതി എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാവുകയുള്ളു-അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റിസ് വി.കെ ബാലി അധ്യക്ഷത വഹിച്ചചടങ്ങില്‍ ഹൈക്കോടതിയിലെ ഇപ്പോഴത്തെ ജഡ്ജിമാര്‍,മുന്‍ ജഡ്ജിമാര്‍, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ്, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ സെക്രട്ടറി മനോജ്, പ്രസിഡന്റ് ജി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X