കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരവമ്പാടിയിലേയ്ക്ക് സിന്ധു ജോയിയെ പരിഗണിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിസംബര്‍ നാലിന് നടക്കുന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയെ നിര്‍ത്തുന്ന കാര്യം സിപിഎം സജീവമായി പരിഗണിക്കുന്നു.

ഡിസംബര്‍ നാലിന് തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം തുടങ്ങിവെച്ച അനൗപചാരിക ചര്‍ച്ചകളില്‍ സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന അഭിപ്രായത്തിന് മുന്‍ഗണനയുണ്ട്.

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാറിനോടുള്ള ജനവികാരം അറിയാനുള്ള ആദ്യ അവസരം എന്ന നിലയ്ക്ക് തിരുവമ്പാടി തിരഞ്ഞെടുപ്പ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. ഇക്കാരണത്താല്‍ത്തന്നെ അതിനു യോജിക്കുന്ന ഒരുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

മത്തായി ചാക്കോയുടെ ഭാര്യ മേഴ്സി ചാക്കോയെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നവെങ്കിലും മരണം നടന്ന് ഏറെ നാളാവാത്തതിനാല്‍ മത്സരിക്കാന്‍ അവര്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്. പാര്‍ട്ടി ഏരിയാ സെക്രട്ടറി ജോര്‍ജ് തോമസാണ് പരിഗണനയിലുള്ള മറ്റൊരാള്‍.

വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ പാര്‍ട്ടി നേതൃനിരയിലെത്തിയയാളായിരുന്നു മത്തായി ചാക്കോ. അതേ സംഘടയുടെ നേതൃനിരയിലള്ള ആള്‍ മത്സരിക്കുകയാണെങ്കില്‍ സിന്ധുവിന് അനുകൂലമായിരിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കുടിയേറ്റ കര്‍ഷക മേഖലയായ തിരുവമ്പാടിയില്‍ സാമുദായിക ഘടകവും സുന്ധുവിന് അനുകൂലമാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ മത്തായിചാക്കോയെപ്പോലെ പ്രാദേശക ജനങ്ങളുടെ പിന്തുണയില്ലാത്തതും അവര്‍ക്ക് തീര്‍ത്തും പരിചിതയല്ലാത്തതും സിന്ധുവിന് പ്രതികൂലമാകാനും സാധ്യതയുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് സിന്ധുജോയി പരാജയപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X