കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപി സുരക്ഷ: ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖവ്യക്തികളുടെ സന്ദര്‍ശനവേളകളില്‍ സജ്ജീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.

വിവിഐപികളുടെ പൈലറ്റ് വാഹനമോടിക്കാന്‍ ടാക്സി ഡ്രൈവര്‍മാരെ നിയോഗിക്കരുതെന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനായി ഈയിടെ പ്രധാനമന്ത്രിമന്‍മോഹന്‍ സിംഗ് കേരളം സന്ദര്‍ശിച്ചപ്പോഴുണ്ടായ സുരക്ഷാ പാളിച്ചയുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനം ഓടിക്കാന്‍ ടാക്സി ഡ്രൈവറെ നിയോഗിച്ച നടപടി തെറ്റാണെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേലില്‍ ഇത്തരം വേളകളില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരെ മാത്രമേ ഇതിനു നിയോഗിക്കാന്‍ പാടുള്ളു എന്ന് കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിശദീകരിക്കുന്ന റൂള്‍ബുക്കും സംസ്ഥാനങ്ങള്‍ക്കയച്ചിട്ടുണ്ട്. കേരളത്തിലുണ്ടായ സുരക്ഷാ പാളിച്ചയെക്കുറിച്ച് എസ്പിജിയും കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും അന്വേഷണം നടത്തിയിരുന്നു.

കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിവിഐപികളുടെ വാഹനവ്യൂഹത്തില്‍ സ്വകാര്യ ടാക്സി ഡ്രൈവര്‍മാരെയാണ് നിയോഗിക്കുന്നതെന്ന കാര്യം കേന്ദ്ര ഏജന്‍സികള്‍ക്ക് പുതിയ വിവരമാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് പാലിക്കാതിരുന്നതാണ് സുരക്ഷാ പാളിച്ചയ്ക്ക് കാരണമായതെന്നാണ് കേന്ദ്ര വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X