കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദ് കേസ്: ട്രാവല്‍ ഏജന്‍സി ഉടമ അറസ്റില്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പാക് തീവ്രവാദി മുഹമ്മദ് ഫഹദിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നേടാന്‍ സഹായിച്ച കേസില്‍ വെള്ളിയാഴ്ച അറസ്റിലായ ട്രാവല്‍ ഏജന്‍സി ഉടമയെ കുന്ദമംഗലം മുന്‍സിഫ് കോടതി നവംബര്‍ 20 വരെ റിമാന്റു ചെയ്തു.

ഇയാളെ ഒരാഴ്ചയായി പൊലീസ് ചോദ്യംചെയ്ത് വരുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ വിട്ടു കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. രാജ്യദ്രോഹ നടപടി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റഹ്മത്തുള്ളയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കൊളമ്പലം നെല്ലിയൂട്ടുംതൊടി യാക്കിപ്പറമ്പന്‍ റഹ്മത്തുള്ള (33)ആണ് അറസ്റിലായത്. മലപ്പുറത്തെ കാവന്നൂരിലാണ് വൈപി ട്രാവല്‍സ് എന്നപേരില്‍ റഹ്മത്തുള്ള ട്രാവല്‍ ഏജന്‍സി നടത്തുന്നത്. ഇയാളുടെ ട്രാവല്‍ ഏജന്‍സിയില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് ഒട്ടേറെ പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചു കൊടുത്തതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

പാക് പൗരന്മാര്‍ക്കും ഇത്തരത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ഫഹദ് പാക് പൗരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് റഹ്മത്തുള്ള പാസ്പോര്‍ട്ട് കിട്ടാന്‍ സഹായിച്ചത്. ഇതിനായി 20,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 6,000 രൂപ കിട്ടിയതായി റഹ്മത്തുള്ള സമ്മതിച്ചിട്ടുണ്ട്.

20,000 രൂപ റഹ്മത്തുള്ളയ്ക്ക് നല്‍കിയിരുന്നുവെന്നും അതില്‍ 6,000രൂപ കൂടി ഇവരുടെ ഇടനിലക്കാരനായ മുഹമ്മദ് അഫ്സലിന് കൈമാറിയെന്നും 18,000രൂപകൂടി റഹ്മത്തുള്ള ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൈസൂരില്‍ നിന്നും പാസ്പോര്‍ട്ടിന് ശ്രമിച്ചതെന്നും പിടിയിലായ ഉടന്‍തന്നെ ഫഹദ് പറഞ്ഞിരുന്നു.

സപ്തംബര്‍ 27നാണ് മുഹമ്മദ്കോയ എന്നുപേരില്‍ കാവന്നൂരിനടുത്ത് എളയൂരിലെ വ്യാജവിലാസത്തില്‍ ഫഹദിനുള്ള പാസ്പോര്‍ട്ട് അനുവദിച്ചത്. ഒക്ടോബര്‍ നാലിന് പാസ്പോര്‍ട്ട് കാവന്നൂര്‍ പോസ്റ്ഓഫീസില്‍ എത്തി. അഞ്ചിന് ട്രാവല്‍ ഏജന്‍സ് ജീവനക്കാരിയായ സാനിയ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫില്‍ നിന്നും പാസ്പോര്‍ട്ട് കൈപ്പറ്റി.

ഇതിനിടെയാണ് ഫഹദും കൂട്ടാളിയും മൈസൂരില്‍ പിടിയിലായത്. ഫഹദ് പിടിയിലായതോടെ പാസ്പോര്‍ട്ട് കത്തിച്ചു കളഞ്ഞുവെന്നാണ് റഹ്മത്തുള്ള മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കേസന്വേഷിക്കുന്ന ക്രൈം ഡിച്ചാറ്റ്മെന്റ് വിശ്വസിച്ചിട്ടില്ല.

കേസിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലെ പാസ്പോര്‍ട്ട് സെല്ലില്‍ നിന്നും അയച്ച പാസ്പോര്‍ട്ട് അപേക്ഷകളും അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X