കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികസേനാ സംഘം മുല്ലപ്പെരിയാറില്‍

  • By Staff
Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാവികസേനയുടെ പ്രത്യേക ദൗത്യസംഘം മുങ്ങല്‍പരിശോധന തുടങ്ങി.

അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സുരക്ഷിതത്വം വിലയിരുത്താന്‍ പരിശോധന നടത്തുന്നത്.

കൊച്ചി നേവല്‍ബേസില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധന്മാരടക്കം 17 പേരാണ് പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്. തേക്കടി ബോട്ട് ലാന്‍ഡിംഗില്‍ വ്യാഴാഴ്ച രാവിലെയെത്തിയ സംഘം വിവിധ ആധുനിക ഉപകരണങ്ങളുമായാണ് അണക്കെട്ടിലെത്തിയത്.

വെള്ളത്തിനടിയില്‍ നിന്നും ചിത്രം എടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ക്യാമറകള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ അടിത്തട്ടിലെ ചിത്രങ്ങള്‍ എടുക്കും.

ഇടക്കി ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവരും നാവികസേനയോടൊപ്പം അണക്കെട്ടിലെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ല.

ഇതിനിടെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനെത്തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് വെള്ളം കൊണ്ടു പോകാന്‍ തുടങ്ങിയതും ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.

സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ഇത്കാരണം പെരിയാറിലെ ജലനിരപ്പും കുറഞ്ഞു തടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 138.4അടിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X