ഗ്രനേഡാക്രമണത്തില്‍ മലയാളികള്‍ക്ക് പരിക്ക്
ദില്ലി: ജമ്മുകാശ്മീരീല്‍ വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരുക്കേറ്റു.
ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗില്‍ നിന്നും തിരിച്ചുപോവുകയായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ ബാരാമുള്ള ജില്ലയിലെ താങ് മാര്‍ഗില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
വൈക്കം സ്വദേശികളായ ചന്ദ്രഭാനു, കൃഷ്ണകുമാര്‍, റാന്നി സ്വദേശികളായ സി.ആര്‍ രാജു, പി.ആര്‍ മനു, സി.ജി മനു എന്നിവരാണ് പരുക്കേറ്റ മലയാളികള്‍.
ഇതില്‍ രാജുവിന്റെയും കൃഷ്ണകുമാറിന്റെയും നില ഗുരുതരമാണെന്ന് ഇവരെ പ്രവേശിപ്പിച്ച ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുപേരെയും അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
മറ്റുള്ളവരെ താങ്മാര്‍ദ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. റാന്നിസ്വദേശിയായ മനുവും ചന്ദ്രഭാനുവും കാസര്‍കോഡ് ആര്‍ടിഒ ഓഫീസിലെ അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ്. ഇവരുടെ പരുക്കുകള്‍ നിസ്സാരമാണ്.
ചന്ദ്രഭാനുവിന്റെ കരസേനാ ഉദ്യോഗസ്ഥനായ ബന്ധുവിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ കാശ്മീരിലെത്തിയത്. ജമ്മുവില്‍ നിന്ന് വാടകയ്ക്കെടുത്ത ക്വാളിസിലാണ് സംഘം സഞ്ചരിച്ചിരുന്നത്.












Click it and Unblock the Notifications