വര്‍ഗീസ് വധക്കേസ്: മുന്‍ ഐജി ലക്ഷ്മണയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐജി ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
സിബിഐ പ്രത്യേക കോടതി കുറ്റം ചുമത്തുന്ന വേളയില്‍ പ്രതിയ്ക്ക് ഈ ആവശ്യം മുന്‍നിര്‍ത്തി വാദമുന്നയിക്കാമെന്ന് വ്യാഴാഴ്ച ഹര്‍ജിതള്ളിക്കൊണ്ട് ജസ്റിസ് ആര്‍ ബസന്ത് അറിയിച്ചു. ഇതോടെ വധക്കേസ് നടപടികള്‍ തുടരുന്നതിന് വിചാരണക്കോടതിയില്‍ നിലനിന്നുരുന്ന തടസ്സം നീങ്ങി.
1970ഫെബ്രുവരി 19നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. പിന്നീട് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഫയല്‍ചെയ്യപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.
കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ ഐജി ലക്ഷ്മണ, മുന്‍ ഡിജിപി പി. വിജയന്‍ എന്നിവരെ പ്രതിചേര്‍ത്ത് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ലക്ഷ്മണയുടെ വാദം.
അസുഖം മൂലം ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മണയെ കീഴ്ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications