കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുംമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ബുധനാഴ്ച തൃശ്ശൂരില്‍ നടന്ന കേരളപ്പിറവി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ടെ വ്യാവസായിക കേന്ദ്രം, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക് എന്നിവിടങ്ങളിലാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഇത് പരിഹാരമാകും-മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളപ്പിറവി സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംസ്ഥാനവികസനത്തിനായി പുതിയ പദ്ധതികള്‍ തുടങ്ങാനും ആരംഭിച്ചു കഴിഞ്ഞ പദ്ധതികള്‍ പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരള സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം കേരളത്തിന് വേണ്ടി നിര്‍ദ്ദേശിച്ച് പത്തിന വികസന അജണ്ട സംസ്ഥാന സര്‍ക്കാറിന്റെ ആറിന അജണ്ടയ്ക്കൊപ്പം നടപ്പാക്കും. കാര്‍ഷിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനായുള്ള കാര്‍ഷിക കടാശ്വാസ ബില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും- മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X