കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം
വെള്ളി, ഡിസംബര്‍ 22, 2006

തൃശ്ശൂര്‍: തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാത്രി 12.40നും വെള്ളിയാഴ്ച രാവിലെ 8.28നുമാണ് തുടര്‍ചലനങ്ങളുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തിയിലുള്ള പ്രദേശങ്ങളിലാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്. തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും പാലക്കാട് ജില്ലയില്‍ പട്ടാമ്പി, തൃത്താല, തിരുമിറ്റക്കോട് പ്രദേശങ്ങളിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ബുധാനാഴ്ചയുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രം ദേശമംഗലം തലശ്ശേരി മേഖലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.19നുണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയതായും ഇതിന്റെ തുടര്‍ച്ചയായി 8.50ന് വീണ്ടും ചലനമുണ്ടായതായും ഭൂചലനമേഖല സന്ദര്‍ശിച്ച സെസിലെ ശാസ്ത്രജ്ഞന്‍ ഡോ. സി.പി രാജേന്ദ്രന്‍ അറിയിച്ചു.

രണ്ടാമത്തെ ഭൂചലനത്തിന്റെ തീവ്രത 1.5 ആണ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരിയില്‍ നിന്ന് 12കിലോമീറ്റര്‍ അകലെയാണ് ഇതിന്റെ പ്രഭവകേന്ദ്രം. മണ്‍സൂണ്‍ കഴിഞ്ഞ് ഭാരതപ്പുഴയിലെ വെള്ളം ഇറങ്ങുമ്പോഴാണ് നേരത്തേ ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 1994 ഡിസംബര്‍ 2നായിരുന്നു റിച്ചര്‍ സ്കെയിലില്‍ 4ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത്.

ഭാരതപ്പുഴ കടന്നുപോകുന്ന മൂന്നു ജില്ലകളിലാണ് ബുധനാഴ്ച ചലനം ഉണ്ടായത്. പീച്ചിയിലെ വനഗവേഷണകേന്ദ്രത്തില്‍ സ്ഥാപിച്ച ആധുനിക ഭൂകമ്പമാപിനിയാണ് ചലനത്തിന്റെ അളവ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണത്തിന്റെ മാപിനിയില്‍ രേഖപ്പെടുത്തിയ അളവ് ഇതിലും അല്പം കൂടുതലായിരുന്നു.

2001ശേഷം ഇവിടെ ചെറുതും വലുതുമായ പത്തോളം ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഭൗമശാസ്ത്ര പഠനകേന്ദ്രം ഭൂചലനസാധ്യതാമേഖലയുടെ പട്ടികയില്‍ ഇടുക്കി-കോട്ടയം എന്നി പ്രദേശങ്ങളോടൊപ്പം വടക്കാഞ്ചേരി ദേശമംഗലം മേഖലയെക്കൂടി ഉള്‍പ്പെടുത്തി പഠനം നടത്തി വരുകയാണ്.

തീവ്രത കുറഞ്ഞ ഭൂചലനമേഖലയാണിത്. തുടര്‍ച്ചയായ ചെറു ചലനങ്ങള്‍ ഉണ്ടാവുന്നത് കാരണം തീവ്രതയേറിയ ചലനത്തിന് സാധ്യത കുറവാണെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X