കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മണ്ഡലപൂജാ ചടങ്ങുകള്‍ സമാപിച്ചു

  • By Staff
Google Oneindia Malayalam News

ശബരിമല: മണ്ഡലവ്രതകാലത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് ഈ വര്‍ഷത്തെ മണ്ഡലപൂജാ ചടങ്ങുകള്‍ സമാപിച്ചു.

ആയിരക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയും ചേര്‍ന്ന് മണ്ഡല പൂജാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ചൊവ്വാഴ്ച ആറന്മുളയില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന തങ്കഅങ്കികൊണ്ട് അലങ്കരിച്ച വിഗ്രഹത്തിലാണ് പൂജകള്‍ അര്‍പ്പിച്ചത്. പൂജയോടനുബന്ധിച്ച് വന്‍തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

ഇത്തവണത്തെ മണ്ഡലപൂജാ കാലത്ത് ശബരിമലയില്‍ വഴിപാടായി ലഭിച്ച പണത്തില്‍ കഴിഞ്ഞതവണത്തേതിലും പത്തു ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വഴിപാടുകള്‍ മൊത്തത്തില്‍ 53 കോടിയോടടുത്തതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

മണ്ഡലപൂജയ്ക്ക് ശേഷം ബുധനാഴ്ച നടയടയ്ക്കും. മകരവിളക്ക് പൂജകളോടനുബന്ധിച്ച് ഡിസംബര്‍ 30ന് വീണ്ടും നടതുറക്കും. ജനവരി 14നാണ് മകരവിളക്ക് മഹോത്സവം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X