കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്തെ സ്റേഷനുകളില്‍ പൊലീസ് സേനയെ വിഭജിച്ചുവ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ 20 പൊലീസ്സ്റേഷനുകളില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമായി പൊലീസ് സേനയെ രണ്ടുവിഭാഗമാക്കി തിരിച്ചതായി കമ്മിഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു.

പൊലീസ് സേനയെ കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമുള്ള രണ്ട് വഭാഗങ്ങളാക്കി തിരിക്കണമെന്ന സുപ്രിം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ 20 സ്റേഷനുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പൊലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോഴിക്കോട്ടും കൊച്ചിയിലും ഈ മാറ്റം താമസിയാതെ നടപ്പിലാക്കുമെന്ന് പത്മകുമാര്‍ അറിയിച്ചു. കുറ്റാന്വേഷണത്തില്‍ കൂടുതല്‍ മികവുകാണിയ്ക്കുന്ന ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തിലേയ്ക്ക് നിയമിക്കുന്നത്. ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം.

കൊലപാതകം, ഗുണ്ടാ പ്രവര്‍ത്തനം, കൊള്ള, വാഹനമോഷം, സ്പിരിറ്റ് കടത്ത്, മണല്‍ക്കൊള്ള, വ്യാജവിസ തുടങ്ങിയ കുറ്റകൃത്യങ്ങളുള്‍പ്പെടുന്ന കേസുകളാണ് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ സംവിധാനപ്രകാരം പ്രോസിക്യൂട്ടര്‍മാര്‍, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ , നിയമവിദഗ്ധര്‍ തുടങ്ങിയവരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി കമ്മിഷണര്‍ പറഞ്ഞു.

പുതിയ സംവിധാനത്തിന് കീഴിലുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വിലയിരുത്തല്‍ ഫെബ്രുവരിയില്‍ പൊലീസ് ആസ്ഥാനത്ത് നടക്കും. ട്രാഫിക് കേസുകളള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങളെ സഹായിക്കുന്നതിനായി സിറ്റി ട്രാഫിക് പൊലീസ് സ്റേഷനില്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് ഏത് ഉദ്യോഗസ്ഥനെയാണ് സമീപിക്കേണ്ടതെന്നും ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ആപേക്ഷനല്‍കുന്നതിന് ആവശ്യമായ രേഖകളെക്കുറിച്ചും കാര്യങ്ങളില്‍ ഈ കമ്പ്യൂട്ടര്‍ ആവശ്യക്കാരന് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കും.

കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റിസപ്ഷന്‍ കൗണ്ടറുകള്‍ തുറക്കുന്നതിനായി ആലോചിച്ചുവരുകയാണെന്നും പത്മകുമാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X