കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി കരാറില്‍ ജനവിരുദ്ധ വ്യവസ്ഥകള്‍ ഇല്ല: ഐസക്

  • By Staff
Google Oneindia Malayalam News

ദില്ലി: എഡിബിയില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിന് തടസ്സമായുണ്ടായിരുന്ന ജനവിരുദ്ധ വ്യവസ്ഥകള്‍ മുഴുവന്‍ കരാറില്‍ നിന്ന് ഒഴിവാക്കിയശേഷമാണ് ഒപ്പുവെച്ചതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

2005 ഒക്ടോബറില്‍ എഡിബി പ്രസിഡന്റ് ബോര്‍ഡംഗങ്ങള്‍ക്ക് വായ്പ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും(ആര്‍ആര്‍പി) പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരാറിന്റെ കരടും തയ്യാറാക്കിയിരുന്നു. അതിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല എന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്.

ആ വ്യവസ്ഥകളില്‍ കാര്യമായ മാറ്റം വരുത്തിയശേഷമാണ് കരാറില്‍ ഒപ്പിടാന്‍ 2005 നവംബറില്‍ ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ അനുമതി നല്‍കിയത്. അതേ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് കഴിഞ്ഞ ഡിസംബറിലും കരാര്‍ ഒപ്പിട്ടിരിക്കുന്നത്- ഐസക് വിശദീകരിച്ചു.

എന്നാല്‍ ഇപ്പോഴും ആര്‍ആര്‍പിയും കരട് കരാറും ചൂണ്ടിക്കാട്ടി ജനദ്രോഹ വ്യവസ്ഥകളെ ഇടതുസര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നമട്ടില്‍ പ്രചാരണം നടത്തി മനപ്പൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മൂല്യവര്‍ദ്ധിത നികുതിയുമായി ബന്ധപ്പെട്ടുള്ള ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ധനമന്ത്രി ഇക്കാര്യങ്ങല്‍ മാധ്യമങ്ങളോട് വിശദീകിരച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X