കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സ്വാശ്രയ നിയമം കൊണ്ടുവരില്ല: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ സ്വാശ്രയ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിശ്ചിത സമയത്ത് തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2007-08 വര്‍ഷത്തേയ്ക്കുള്ള വിവിധ പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 27 വരെ നടക്കും. ഇതിന്റെ പ്രോസ്പെക്ടസ് രണ്ടായി പ്രസിദ്ധീകരിക്കും.

ഏതൊക്കെ കോഴ്സുകള്‍ ഏതൊക്കെ കോളജുകളില്‍ എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന ജനറല്‍ പ്രോസ്പെക്ടസും പ്രോസ്പെക്ടസില്‍ സംവരണത്തെക്കുറിച്ചും പ്രവേശന പ്രക്രിയയെ സംബന്ധിച്ചും ഫീസ് ഘടനയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വിശദമാക്കുന്ന മറ്റൊരു പ്രോസ്പെക്ടസുമായിരിക്കും പ്രസിദ്ധീകരിക്കുക. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷവും സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലിന് ശേഷവുമായിരിക്കും രണ്ടാമത്തെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 13ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സ്വാശ്രയ നിയമം സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന അന്തിമ തീരുമാനമുണ്ടാകും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംവരണം സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കുന്നതിന് മുമ്പ് തന്നെ ഇടതുമുന്നണി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. സ്വാശ്രയമാനേജ്മെന്റുകളാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയത്. ഇടതുമുന്നണി യോഗത്തിന് ശേഷം മാത്രമേ മാനേജ്മെന്റകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ ഏത് രീതിയില്‍ നടത്തണമെന്നതിനെക്കുറിച്ച് തീരുമാനമുണ്ടാകൂവെന്നും ബേബി അറിയിച്ചു.

സ്വാശ്രയനിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആസൂത്രണകമ്മിഷന്‍ അംഗം നാരായണനുമായും അതിനു ശേഷം അദ്ദേഹം എ.കെ.ജി സെന്ററില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X