എംപിമാരെ പുറത്താക്കിയ നടപടി സുപ്രിം കോടതി ശരിവെച്ചു
ദില്ലി: ചോദ്യക്കോഴക്കേസില്‍ പ്രതികളായ 11 എംപിമാരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നടപടി സുപ്രിം കോടതി ശരിവെച്ചു.
കുറ്റം ചെയ്യുന്ന അംഗങ്ങളെ പുറത്താക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും അധികാരമുണ്ടെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.
2005 ഡിസംബറിലാണ് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി എംപിമാര്‍ കോഴ വാങ്ങുന്നത് ടെലിവിഷന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് ഇതിലുള്‍പ്പെട്ട അംഗങ്ങളെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് തങ്ങളെ താത്ക്കാലികമായി പുറത്തു നിര്‍ത്താനല്ലാതെ എംപിസ്ഥാനം റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും പുറത്താക്കാന്‍ പാര്‍ലമെന്റ് സ്വീകരിച്ച നടപടിക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ചുകൊണ്ട് 2006 ജനുവരിയിലാണ് ഇവര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഇവര്‍ സമര്‍പ്പിച്ച 11ഹര്‍ജികളില്‍ ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റിസുമാരായ കെ. ജി ബാലകൃഷ്ണന്‍, സി.കെ താക്കര്‍, ആര്‍.വി രവീന്ദ്രന്‍, ഡി.കെ ജയിന്‍ എന്നിവരുള്‍പ്പെട്ട വിധിപുറപ്പെടുവിച്ചത്.












Click it and Unblock the Notifications