Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ഭീകരന്‍ ഫഹദിനെ കോഴിക്കോട്ട് കൊണ്ടുവന്നു

കോഴിക്കോട്: മൈസൂരില്‍ പൊലീസ് പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് ഫഹദിനെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട്ടു കൊണ്ടുവന്നു.

കേരള പൊലീസിന്റെ പ്രത്യേക സംഘത്തിന് വിട്ടുകിട്ടിയ ഫഹദിനെ വ്യാഴാഴ്ച കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കോഴിക്കോട്ട് ഇയാള്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലിനിടെ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാജ പാസ്പോര്‍ട്ട് നേടിയ കേസിലാണ് ഫഹദിനെ ചോദ്യം ചെയ്യുന്നത്. ജനുവരി 23വരെ ഇയാളെ കൈവശം വെയ്ക്കാന്‍ മൈസൂര്‍ കോടതി കേരള പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്. മൈസൂരില്‍ നിന്നും കൊണ്ടുവന്ന ഫഹദിനെ കുന്നമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രത്യേക അന്വേഷണ സംഘവും കോഴിക്കോട് മുമ്പു നടന്ന ഇരട്ട സ്ഫോടനങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ഫഹദിനെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും ഇയാളെ കേരള പൊലീസിന് വിട്ടുകിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്ഫോടനക്കേസടക്കം ഫഹദിന് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന കേസുകളില്‍ക്കൂടി ഇയാളില്‍ നിന്നും തെളിവെടുക്കാന്‍ സാധ്യതയുണ്ട്.

ബന്ധുക്കള്‍ മുഖേന വ്യാജ പാസ്പോര്‍ട് സംഘടിപ്പിച്ചതായി ചോദ്യം ചെയ്യലിനിടയില്‍ ഫഹദ് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളുടെ ബന്ധുക്കള്‍ താമസിക്കുന്ന കാപ്പാട്, എടവണ്ണപ്പാറ, പെരുവയല്‍, പാലാഴി തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക കുറ്റം അന്വേഷിക്കുന്ന ഏജന്‍സികളും അടുത്ത ദിവസങ്ങളില്‍ ഇയാളെ ചോദ്യം ചെയ്യും. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ വ്യാഴാഴ്ച വൈകീട്ട് 4.30നാണ് ഇയാളെ കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+