കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മശ്രീ നിരസിയ്ക്കുമെന്ന് സുകുമാര്‍ അഴീക്കോട്

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: തനിയ്ക്ക് സമ്മാനിയ്ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പത്മശ്രീ ബഹുമതി നിരസിയ്ക്കുമെന്ന് സുകുമാര്‍ അഴീക്കോട്.

ഇത്തരം ബഹുമതികള്‍ രാജ്യംതന്നെ സമ്മാനിയ്ക്കുന്നത് വിവേചനത്തിന് തുല്യമാണെന്നും അഴീക്കോട് പറഞ്ഞു.

പൗരന്മാരോട് വിവേചനം പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. സൈനിക ബഹുമതികള്‍, സാഹിത്യ ബഹുമതികള്‍ എന്നിവയില്‍ നിന്നുംവ്യത്യസ്തമാണ് രാജ്യം നല്‍കുന്ന ഇത്തരം ബഹുമതികള്‍- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ രീതിയുലള്ള ഭരണഘടനാ വിവേചനത്തിനെതിരെ ഞാന്‍ നേരത്തേ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോഴും ആ അഭിപ്രായത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ്. വ്യത്യസ്തമായ സേവനരംഗത്തുള്ളവരെ ഇങ്ങനെ തരംതിരിയ്ക്കുന്നത് എന്തടിസ്ഥാനത്തിലാണ്?-അദ്ദേഹം ചോദിച്ചു.

പ്രശസ്ത ശാസ്ത്രജ്ഞനും മലയാളിയുമായ ഇ.സി.ജി സുദര്‍ശനടക്കം 10പേര്‍ക്ക് പത്മവിഭൂഷണും 32പേര്‍ക്ക് പത്മഭൂഷണും ജസ്റിസ് കെ.ടി തോമസ്, ഡോ. സുകുമാര്‍ അഴീക്കോട്, കാവാലം നാരായണപ്പണിക്കര്‍, ഫാലി എസ് നരിമാന്‍, മീനാക്ഷി ഗോപിനാഥ്, ഡോ. താണു പത്മനാഭന്‍, ബാലചന്ദ്രമേനോന്‍, കലാമണ്ഡലം രാമന്‍കുട്ടി, ഫാദര്‍ ഗബ്രിയേല്‍, ഗീത ചന്ദ്രന്‍, ടി.കെ അലക്സ്, പ്രഫസര്‍ ടി.എന്‍ ശ്രീനിവാസന്‍, ഡോ.വി. രാമചന്ദ്രന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 79 പേര്‍ക്ക് പ്രമുഖര്‍ക്ക് പത്മശ്രീയും നല്‍കുന്നത് സംബന്ധിച്ച് വ്യാഴാഴ്ചയാണ് രാഷ്ട്രപതി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X