സുകുമാര്‍ അഴീക്കോട് പത്മശ്രീ നിരസിച്ചു
തിരുവനന്തപുരം:ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പത്മശ്രീ പുരസ്കാരം നിരസിച്ചു. തന്നോട് മുന്‍കൂട്ടി ആലോചിക്കാതെ ബഹുമതി പ്രഖ്യാപിച്ചതുകൊണ്ടാണ് അത് നിരസിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിനല്‍കുന്ന പത്മപുരസ്കാരങ്ങള്‍ക്കായി വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണം. പൗരന്മാരെ പലതട്ടുകളില്‍ കാണുന്ന ഈരീതി ഭരണഘടനാ വിരുദ്ധമാണ്-അദ്ദേ-ഹം പറഞ്ഞു.
രാഷ്ട്രപതിയുടെ ഓഫീസിലെ നടപടിക്രമങ്ങളുടെ വൈകല്യമാണ് പത്മപുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാന്‍ കാരണം. പുരസ്കാരത്തിനായി വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അത് സ്വീകരിയ്ക്കാന്‍ അവര്‍ തയ്യാറാകുമോ എന്നന്വേഷിയ്ക്കുന്നതാണ് മാന്യത.
രാഷ്ട്രപതിയെപ്പോലും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഇത്തരം നടപടികള്‍ ആശ്വാസ്യമല്ല. രാഷ്ട്രപതിയുടെ ഓഫീസിലെ താഴേയ്ക്കിടയിലുള്ള ചില ാര്‍ക്കുമാരാണ് പുരസ്കാരങ്ങള്‍ക്കായി വ്യക്തികളെ തിരഞ്ഞെടുക്കുന്നതെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
ഇതുസംബന്ധിച്ച് രാഷ്ട്രപതിയ്ക്ക് വിശദമായ കത്തെഴുതാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് അദ്ദേഹം പറഞ്ഞു. പുരസ്കാര പ്രഖ്യാപനം നടന്ന വ്യാഴാഴ്ച രാത്രിതന്നെ പത്മശ്രീ നിരസിയ്ക്കുമെന്ന് അഴീക്കോട് പറഞ്ഞി-രുന്നു.












Click it and Unblock the Notifications