കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ് ജില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2007ജൂണ്‍ മാസത്തോടെ കേരളത്തെ സമ്പൂര്‍ണ ബാംങ്കിംഗ് സംസ്ഥാനമാക്കി മാറ്റുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.

എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ് ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചു.

ആത്മഹത്യ ചെയ്ത 245 കര്‍ഷകരുടെ 75ലക്ഷം രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതായും സമിതി അറിയിച്ചു.

ജൂണ്‍ മാസത്തോടെ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും ബാങ്കുകളുമായി ബന്ധിപ്പിയ്ക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആശോക് മിശ്ര അറിയിച്ചു.

ഒരു കുടുംബത്തിന് കുറഞ്ഞത് 25,000 രൂപ വായ്പ എടുക്കുന്ന തരത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വായ്പ നല്‍കന്ന കാര്യത്തില്‍ 44 ശതമാനത്തോളം വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

സഹകരണ മേഖലയില്‍ നിന്നും കാര്‍ഷിക കടമെടുത്തവരെപ്പറ്റിയുള്ള വിവിരങ്ങള്‍ ലഭ്യമായിട്ടില്ല- മിശ്ര പറഞ്ഞു.

പലിശ കൊടുത്ത് വായ്പ് പലിശ കുറച്ച് വായ്പ നല്‍കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം കാര്യമായി പരിഗണിയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നടപ്പാക്കുന്ന കാര്‍ഷിക കടാശ്വാസ പദ്ധതി പ്രകാരം 80ശതമാനം തുക വിനിയോഗിച്ചുകഴിഞ്ഞു. ഗ്രാമീണ മേഖലയിലെ വായ്പാനുപാതം സംസ്ഥാന ശരാശരിയിലേയ്ക്കെത്തിയിട്ടില്ലെന്നും ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X