കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിക്ക് കാരണം ഗ്രൂപ്പ് വഴക്ക്: പത്മരാജന്‍ കമ്മിറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രൂപ്പുവഴക്കുകളുണ്ടാക്കി ആന്റണി സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്നതും സംഘടനാ ദൗര്‍ബല്യവുമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍സിന്റെ പരാജയത്തിന് കാരണമായതെന്ന് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചന്വേഷിച്ച സി.വി പത്മരാജന്‍ കമ്മിറ്റി വിലയിരുത്തി.

രണ്ടുഭാഗങ്ങളുള്ള അന്വേഷണറിപ്പോര്‍ട്ട് വ്യാഴാഴ്ച നടന്ന കെപിസിസി നിര്‍വ്വാഹക സമിതിയിലാണ് അവതരിപ്പിച്ചത്.

അച്ചടക്കമോ പെരുമാറ്റച്ചട്ടമോ ഇല്ലാത്ത ആള്‍ക്കൂട്ടം മാത്രമായി പാര്‍ട്ടി തരംതാണുവെന്നും പത്മരാജന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. മികച്ച ഭൂരിപക്ഷത്തോടെ ആന്റണി അധികാരത്തിലേറിയപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെന്നല ബാലകൃഷ്ണപ്പിള്ളയെ മാറ്റിക്കൊണ്ട് ഒരു നാടകവും അരങ്ങേറി.

തുടര്‍ന്ന് അച്ചടക്കലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ് പാര്‍ട്ടിയില്‍ നടന്നത്. അച്ചടക്കനടപടി നേരിട്ടവര്‍ മേല്‍ക്കമ്മിറ്റിയില്‍ ഉടന്‍ തന്നെ കയറിപ്പറ്റുന്നതും പതിവായി. ഭരണത്തിനെതിരെ കാര്യമായ ജനവികാരമൊന്നും ഉണ്ടായിരുന്നില്ല.

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കെപിസിസി ഓഫീസ് ജിവനക്കാരെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇതിലും ഭംഗിയായി നടക്കുമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ 35 സീറ്റെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിഐസിയുമായി ബന്ധമുണ്ടാക്കിയതിനെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെ ഏച്ചുകെട്ടലെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗത്തിലാണ് പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ക്കെതിരെ കൈക്കൊള്ളേണ്ട നടപടിയെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.

അടുത്ത കെപിസിസി യോഗത്തില്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു വിശദമായ ചര്‍ച്ച നടക്കും. കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ നിര്‍വ്വാഹകസമിതിയോഗം ചുമതലപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X