Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണറുടെ ശുപാര്‍ശ

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണത്തിലിരിക്കാനുളള ധാര്‍മ്മികത മുലായം സിങ് സര്‍ക്കാരിനു നഷ്ടപ്പെട്ടെന്ന് അറിയിച്ച് ഗവര്‍ണര്‍ ടി.വി രാജേശ്വര്‍ കേന്ദ്രത്തിന് കത്തെഴുതിയതായി ഒരു സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയിലെ 356-ാം വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് കത്തില്‍ നിര്‍ദേശമുണ്ട്.

ഇക്കാര്യം നേരില്‍ അറിയിക്കാനായി ഗവര്‍ണര്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിനെ ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും വാര്‍ത്തയുണ്ട്.

അതിനിടെ രാജിവയ്ക്കുന്നതിനേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ശനിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാക്കുമെന്നാണ് അറിയുന്നത്.

രാജി വയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിനു താല്‍പര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാമെന്നും മുലായം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഉത്തര്‍പ്രദേശ് പ്രശ്നത്തെ കുറിച്ച് കേന്ദ്രമന്ത്രിസഭ ശനിയാഴ്ച ചര്‍ച്ച ചെയ്യും. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനോട് സിപിഎം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ജനവരി 25ന് മുലായം സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 13 ബിഎസ്പി എംഎല്‍എമാരെ സുപ്രിം കോടതി അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഫിബ്രവരി 25ന് മുലായം സര്‍ക്കാര്‍ വീണ്ടും വിശ്വാസവോട്ട് തേടാനിരിക്കെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+