കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസിന് ആര്യന്റെ വിധവയുടെ തുറന്ന കത്ത്

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: സ്വാതന്ത്യ്ര സമര സേനാനിയും സിപിഎം നേതാവും എംഎല്‍എയുമായിരുന്ന എ.വി ആര്യന്റെ നിര്യാണത്തില്‍ അനുശോചനം പോലും അറിയിക്കാത്ത സിപിഎമ്മിന്റെ നിലപാടിനെതിരെ അദ്ദേഹത്തിന്റെ വിധവ സാവിത്രി അന്തര്‍ജനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കത്തയച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ആര്യന്‍ നല്‍കിയ സംഭാവനകളെ പാടേ വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മൃതദേഹത്തോടു പോലും സിപിഎമ്മും മുഖ്യമന്ത്രിയും അവഗണനകാണിച്ചതെന്ന് സാവിത്രി അന്തര്‍ജനം കത്തില്‍ കുറ്റപ്പെടുത്തി.

ആര്യനോട് ഏറ്റവും കൂടുതല്‍ അടുപ്പം കാണിയ്ക്കുകയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന്റെ മരണത്തില്‍ ഒന്ന് അനുശോചിയ്ക്കാന്‍ മടികാണിച്ചതില്‍ മനംനൊന്താണ് സാവിത്രി മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിത്.

പഴയ കാലം താന്‍ വളരെ നന്നായി ഓര്‍ക്കുന്നുണ്ടെന്നും അന്ന് വീട്ടില്‍ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ഇ.എം.എസും എ.കെ.ജിയും ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്കെല്ലാം രാവെന്നോ പകലെന്നോ വ്യാത്യാസമില്ലാതെ താന്‍ വെച്ചുവിളമ്പിയത് സന്തോഷത്തോടെയായിരുന്നും എന്നാല്‍ ആര്യന്റെ മൃതദേഹത്തോടു കാണിച്ച അവഗണന സഹിയ്ക്കാന്‍ കഴിയുന്നതല്ലെന്നും അന്തര്‍ജനം കത്തില്‍ പറയുന്നു.

കത്ത് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് അയച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആര്യന്‍ ഫിബ്രവരി ഒന്നിനാണ് അന്തരിച്ചത്.

ഇടക്കാലത്ത് സിപിഎമ്മില്‍ നിന്ന് മാറി നക്സല്‍ പ്രസ്ഥാനത്തില്‍ താല്പര്യം കാണിച്ച അദ്ദേഹം പിന്നീട് അഴീക്കോടന്‍ രാഘവന്‍ കൊലക്കേസില്‍ പ്രതിയായതോടെയാണ് പാര്‍ട്ടിയുമായി പൂര്‍ണ്ണമായും അകന്നത്.

പകപോക്കാനായി സിപിഎം തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു ആര്യന്റെ പരാതി. ഒരു അനുശോചനക്കുറിപ്പോ ഒരുഫോണ്‍ വിളിയോ പോലുമില്ലാതെ സിപിഎമ്മും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആര്യന്റെ മരണത്തെ അവഗണിക്കുകയാണ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X