കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി കരാര്‍: സുതാര്യത ഉറപ്പുവരുത്തണമെന്ന് പരിഷത്

  • By Staff
Google Oneindia Malayalam News

കോട്ടയം: ജനദ്രോഹവ്യവസ്ഥകളോടെ എഡിബിയുള്‍പ്പെടെയുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ ്പവാങ്ങരുതെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നാല്പത്തിനാലാമത് സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ സ്വീകരിയ്ക്കുമ്പോള്‍ ഒപ്പുവയ്ക്കുന്ന കരാറുകളില്‍ ജനവിരുദ്ധ വ്യവസ്ഥകളില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പരിഷത് നിര്‍ദ്ദേശിച്ചു.

കോട്ടയം സിഎംഎസ് ഹാളില്‍ നടന്ന ത്രിദിന വാര്‍ഷിക സമ്മേളനം ഞായറാഴ്ചയാണ് സമാപിച്ചത്.

ഇപ്പോള്‍ അഞ്ച് കോര്‍പ്പറേഷനുകളിലെ സുസ്ഥിര നഗര വികസന പദ്ധതി നടത്തിപ്പിനായി ഒപ്പുവച്ച വായ്പാ കരാര്‍ പുന:പരിശോധിയ്ക്കണമെന്ന് പരിഷതിന്റെ പുതിയ പ്രസിഡന്റ് ടി.പി കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.

ജനദ്രോഹ വ്യവസ്ഥകള്‍ മാറ്റിയശേഷമാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ച് ദുരൂഹത നീക്കം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പുതിയ ഉദാരവല്‍ക്കരണ നയങ്ങളോടെ വിദേശ ഏജന്‍സികളില്‍ നിന്നും വായ്പകള്‍ സ്വീകരിയ്ക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിയ്ക്കുകയാണ്. ഇത്തരം വിദേശ ഏജന്‍സികള്‍ മുന്നോട്ടുവെയ്ക്കുന്നതിലും കടുത്ത നിബന്ധനകളാണ് ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ മുന്നോട്ടുവെയ്ക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്ലസ് ടു വരെ വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, ഇതിനായി അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറച്ച് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുക, ഗാര്‍ഹിക നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികള്‍ ആവിഷ്കരിയ്ക്കുക, കേരളത്തിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ സംബന്ധിച്ച് പഠനസംഘത്തെ നിയോഗിയ്ക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X