തോക്ക് കരുതുന്നത് വധഭീഷണി കാരണം: ബേബി
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തോക്ക് കൈവശം വയ്ക്കുന്നതെന്ന് മന്ത്രി എം.എ ബേബി.
വളരെ ജനാധിപത്യപരമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ കണ്ണൂരില്‍ ശ്രമം നടന്നതാണ്. അന്നത്തെ ആക്രമണത്തില്‍ നിന്നും അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേറ്റ വെടിയുണ്ട ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.
പിണറായിയുടെ ബാഗിനുള്ളില്‍ കണ്ട വെടിയുണ്ടയെക്കുറിച്ച് വിവാദമുണ്ടാക്കുന്ന മാധ്യമങ്ങള്‍ ജയരാജന്റെ ശരീരത്തിലിരിയ്ക്കുന്ന വെടിയുണ്ടയുടെ കാര്യം മറക്കുകയാണ്- ബേബി കുറ്റപ്പെടുത്തി.
ഓരോ വ്യക്തിയ്ക്കും സ്വരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങള്‍ ഉപയോഗിയ്ക്കാന്‍ നിയമം അനുവദിയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചെറിയ ഒരു ഓര്‍മ്മപ്പിശക് കൊണ്ടുണ്ടായ അബദ്ധത്തെ വിവാദമാക്കേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications