കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിനെക്കുറിച്ച് നാടകം; സിപിഎമ്മില്‍ പുതിയ പോര്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തൂക്കിലേറ്റിയ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പേരില്‍ സിപിഎമ്മിലെ ഇരുവിഭാഗങ്ങളും പുതിയ പോരിന് കോപ്പുകൂട്ടുന്നു.

സദ്ദാമിന്റെ ചരിത്രം നാടകമാക്കാനുള്ള രണ്ട് നാടക സംഘങ്ങളുടെ ശ്രമാണ് പുതിയ പ്രശ്നത്തിന് പിന്നില്‍. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുദ്ര തിയറ്റേഴ്സും കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടിയുടെ സ്വന്തം നാടകസംഘമായ സംഘചേതനയുമാണ് നാടകം അരങ്ങിലെത്തിയ്ക്കുന്നത്.

വി.എസിന്റെ നിയന്ത്രണത്തിലുള്ള സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് മുദ്ര തയ്യാറാക്കുന്ന സദ്ദാം എന്ന നാടകം അരങ്ങിലെത്തുന്നത്. സദ്ദാമിനെ തൂക്കിലേറ്റുന്നതിന് രണ്ടുമാസം മുമ്പേ തന്നെ തങ്ങള്‍ നാടകത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്ന് മുദ്ര അവകാശപ്പെടുന്നു. പിന്നീട് ഒട്ടു പ്രതീക്ഷിയ്ക്കാതെ തൂക്കിലേറ്റല്‍ നടന്നപ്പോള്‍ നാടകത്തിന്റെ അവസാനഭാഗങ്ങളില്‍ വ്യത്യാസം വരുത്തുകയായിരുന്നുവെന്നും ഈ സംഘം പറയുന്നു.

പാര്‍ട്ടിയുടെ മലയിന്‍കീഴ് ലോക്കല്‍ കമ്മറ്റിയംഗവും പുരോഗമന കലാസാഹിത്യസംഘം ജില്ലാ നിര്‍വ്വാഹക സമിതിയംഗവുമായ പി.സി മോഹനനാണ് മുദ്രയുടെ സദ്ദാം എന്ന നാടകം അരങ്ങിലെത്തിക്കാന്‍ നേതൃത്വം നല്‍കുന്നത്. ദിനേശ് പള്ളത്താണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നാടകത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിയ്ക്കപ്പെടുന്ന സദ്ദാമിന്റെ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാതെ വരുകയും പുന്നപ്ര-വയലാര്‍ സമരഭൂമിയായ ആലപ്പുഴയില്‍ നിന്നും ഒരു വിപ്ലവകാരിയെ അവിടെ എത്തിയ്ക്കുകയും ചെയ്യുന്നു. ആ സേനാനിയും സദ്ദാമും തമ്മിലുള്ളസംഭാഷണം പുരോഗമിയ്ക്കവേ തങ്ങളിരുവരും സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാണെന്ന് ഇരുവരും തിരിച്ചറിയുന്നു. ബുഷിനെയാണ് വധിയ്ക്കേണ്ടതെന്ന് പൊതു ആശയത്തിലെത്തുകയും ചെയ്യുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം.

തങ്ങള്‍ ആരുടെയും ആശയം കടമെടുത്തല്ല നാടകം തയ്യാറാക്കുന്നതെന്നാണ് സംഘചേതനയുടെ വാദം.

ഇതിനിടെ നാടകങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ വീണ്ടും പോരുതുടങ്ങിയെന്ന വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യമൊന്നുമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശി പറഞ്ഞു.

ഇരുകൂട്ടരും നാടകം അരങ്ങിലെത്തിയ്ക്കും അതില്‍ പോരിന്റെ കാര്യമില്ല. കണ്ണൂരിലെ ഒരു ട്രൂപ്പിന് മാത്രം ഈ ആശയം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലും എത്തിയ്ക്കാന്‍ കഴിയില്ല. തിരുവനന്തപുരത്തു നിന്നും അതുപോലെ മറ്റിടങ്ങളില്‍ നിന്നും പുതിയസംഘങ്ങള്‍ ഈ ഉദ്യമം ഏറ്റെടുത്തെങ്കില്‍മാത്രമേ ആശയപ്രചരണം ഒരുപോലെ നടക്കുകയുള്ളു- അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X