Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിലാലിന്റെ വിദേശയാത്ര ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കും

മലപ്പുറം: പാസ് പോര്‍ട്ട് കോടതിയിലിരിക്കേ വിദേശയാത്രിനടത്തിയ കൈക്കൂലിക്കേസ് പ്രതി ഹിലാല്‍ മുഹമ്മദിന്റെ പാസ്പോട്ട് പരിശോധിയ്ക്കാന്‍ മലപ്പുറം ഫസ്റ് ാസ് മജിസ്ട്രേട്ട് കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കി.

ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഹിലാല്‍ മലപ്പുറം ഫസ്റ് ാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച പാസ് പോര്‍ട്ട് പരിശോധിയ്ക്കാന്‍ മജിസ്ട്രേട്ട് കെ.പി ജോയി അനുവാദം നല്‍കിയത്.

പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എം. പി ദിനേശിനാണ് അന്വേഷണച്ചുമതല. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ ഏഴുദിവസത്തേയ്ക്ക് വിട്ടുകിട്ടണമെന്നാണ് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയില്‍ വെച്ചുതന്നെ രേഖകള്‍ പരിശോധിയ്ക്കാനും ആവശ്യമെങ്കില്‍ ഫോട്ടോ സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ എടുത്ത് പരിശോധന നടത്താനുമാണ് കോടതി നിര്‍ദ്ദേശിച്ചത്.

കോഫെപോസെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇല്ലിക്കല്‍ മൂസഹാജിയെന്ന ആളില്‍ നിന്നും 35.5ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഹിലാല്‍ മുഹമ്മദ്.

കേസുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് കോടതിയിലിരിക്കേ ഹിലാല്‍ മുഹമ്മദ് ബഹ്റൈനില്‍ പോയി അവിടെയുള്ള മലയാളം പത്രത്തിന് അഭിമുഖം നല്‍കിയതോടെയാണ് സംഭവം പുറത്തായത്. പാസ്പോര്‍ട്ടിനൊപ്പമുള്ള അഡീഷണല്‍ ഷീറ്റുകള്‍ ഉപയോഗിച്ചാണ് താന്‍ ബാംഗ്ലൂര്‍ വഴി ബഹ്റൈനിലെത്തിയതെന്നാണ് ഹിലാല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കോടതി അനുമതി ലഭിച്ചതിനാല്‍ രണ്ടുദിവനത്തിനകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിയ്ക്കുമെന്ന് എസ്പി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+