കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32 പുതിയ തീവണ്ടികള്‍ തുടങ്ങും

  • By Staff
Google Oneindia Malayalam News

ഹൈ സ്പീഡ് ഹ്രസ്വദൂര തീവണ്ടികള്‍ തുടങ്ങും.
കൂടുതല്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കും.

സ്മാര്‍ട്ട് റെയില്‍വെ ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും.
മണിക്കൂറില്‍ 300-350 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന തീവണ്ടികള്‍ ഏര്‍പ്പെടുത്തും.
32 പുതിയ തീവണ്ടികളും എട്ട് പുതിയ ഗരീബ് രഥങ്ങളും തുടങ്ങും.

തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍ പാതകള്‍ ഇരട്ടിപ്പിക്കും.

225 റെയില്‍വെ സ്റേഷനുകള്‍ കൂടി സ്ഥാപിക്കും.
റെയില്‍വേയില്‍ സ്വകാര്യവത്കരണ നടപടികളില്ല.
32 പുതിയ തീവണ്ടികള്‍.

റിസര്‍വേഷന്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ അറിയുന്നതിന് ടിടിഇമാര്‍ക്ക് കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറുകള്‍ നല്‍കും.
സ്പീപ്പര്‍ കോച്ചുകളിലെ ബര്‍ത്തുകള്‍ 72ല്‍ നിന്ന് 84 ആക്കും.

കൂടുതല്‍ സീറ്റുകളുള്ള സ്ലീപ്പര്‍ കോച്ചുകള്‍.
45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് എസി, സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകളില്‍ ക്വാട്ട വര്‍ദ്ധിപ്പിക്കും.
ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത കമ്പാര്‍ട്ട്മെന്റുകള്‍.
യുപിഎസ്സി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്.
യാത്രക്കാര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കും.

8000 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ കൂടി സ്ഥാപിക്കും.
2007 അവസാനത്തോടെ 200 മാതൃകാ റെയില്‍വേ സ്റേഷനുകള്‍.

റെയില്‍വെ ടിക്കറ്റുകള്‍ പെട്രോള്‍ പമ്പുകളും എടിഎമ്മുകളും വഴി വിതരണം ചെയ്യും.
ബെര്‍ത്ത് കിട്ടുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും.

പ്രധാന തീവണ്ടികളിലായി 800 ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കൂടി.
എല്ലാ തീവണ്ടികളിലും ആറ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍.
റിസര്‍വ് ചെയ്യാത്ത ബോഗികള്‍ക്കും കുഷ്യന്‍ സീറ്റ്.
വാഗണ്‍ ഉത്പാദനം 10 ശതമാനം വര്‍ദ്ധിപ്പിക്കും.

സിമന്റ് ചരക്കു നീക്കം 30 ശതമാനവും സ്റീല്‍ ചരക്കുനീക്കം 40 ശതമാനവും വര്‍ദ്ധിച്ചു.
ഈ വര്‍ഷം ആറു കോടി ടണ്‍ അധികചരക്കു നീക്കം ലക്ഷ്യമിടുന്നു.

മൂന്നു നില കണ്ടെയ്നര്‍ തീവണ്ടികള്‍ ആരംഭിക്കും.
കരാര്‍ മേഖലയില്‍ റെയില്‍വെ വന്‍നിക്ഷേപം നടത്തും.
2011-12 ആകുന്നതോടെ ചരക്കുനീക്കം അഞ്ചു മടങ്ങ് വര്‍ദ്ധിപ്പിച്ച് 10 കോടി ടണ്‍ ആക്കാന്‍ ശ്രമിക്കും.
15 പ്രൈവറ്റ് കണ്ടെയ്നറുകള്‍ക്ക് ലൈസന്‍സ് നല്‍കി.
പാവങ്ങള്‍ക്കുള്ള ബജറ്റാണ് ഇതെന്ന് പ്രഖ്യാപനം.

റെയില്‍വെ പ്രതീക്ഷിക്കുന്ന ലാഭം 20,000 കോടി
റെയില്‍വെ 2007-08 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം 20,000 കോടി രൂപയാണെന്ന് കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചു. ഒമ്പതു മാസം കൊണ്ട് യാത്രാക്കൂലി ഇനത്തില്‍ 24 ശതമാനവും ചരക്കുകൂലി ഇനത്തില്‍ 17 ശതമാനവും വര്‍ദ്ധനവുണ്ടായി.

റെയില്‍വെ ബജറ്റ് അവതരണം തുടങ്ങി
ദില്ലി: 2007-08 വര്‍ഷത്തേക്കുള്ള റെയില്‍വെ ബജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X