കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9.2 % വളര്‍ച്ച കൈവരിക്കും: സാമ്പത്തിക സര്‍വേ

  • By Staff
Google Oneindia Malayalam News

ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 9.2% വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. മൊത്ത ആഭ്യന്തര ഉത്പാദനം 28,44,000 കോടിയായി മാറുമെന്ന കണക്കുകള്‍ സൂചിപ്പിക്കുന്ന സര്‍വെ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രി പി ചിദംബരമാണ് പാര്‍ലമെന്റിനു മുന്നില്‍ വച്ചത്.

നാണ്യപെരുപ്പം വര്‍ധിക്കാതെ വളര്‍ച്ച നേടുകയെന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുന്നത്. നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടായതായും വാണിജ്യം, ഹോട്ടല്‍വ്യവസായം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ചയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വ്യവസായ രംഗത്ത് 10 ശതമാനവും സേവനമേഖലയില്‍ 11.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സേവനമേഖലയില്‍ നിന്നുളള ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 55.1 ശതമാനമായി വളരുമെന്നും സര്‍വെയില്‍ സൂചനയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.7 ശതമാനം മാത്രമാണ്. ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ കൃഷിയുടെ പങ്ക് 18.5 ശതമാനമായി കുറയും. ഈ ഇടിവ് വിലക്കയറ്റത്തിനു കാരണമാക്കുമെന്നും സര്‍വെയില്‍ പരാമര്‍ശമുണ്ട്.

എണ്ണ വിലയിലെ അസ്ഥിരതയും ലോകവ്യാപാര കരാര്‍ സംബന്ധിച്ച തീരുമാനം നീളുന്നതും സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളായി സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രവരി മൂന്നിന് അവസാനിച്ച 52 ആഴ്ചകളിലെ ശരാശരി നാണ്യപെരുപ്പം അഞ്ചു ശതമാനമാണ്. ഭക്ഷ്യവിലയാണ് നാണ്യപെരുപ്പത്തിനു കാരണമായി സര്‍വെയില്‍ പറയുന്നത്.

കുതിച്ചുയരുന്ന വിലകള്‍ക്ക് തടയിടാന്‍ കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ അറിയിപ്പ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി അവശ്യവസ്തുക്കളുടെ വിപണനം കൂടണമെന്നും പറയുന്നുണ്ട്. എങ്കിലേ വിലകുതിപ്പിനെ നിയന്ത്രിക്കാനാന്‍ കഴിയൂവെന്നാണ് സര്‍വെയിലെ വിലയിരുത്തല്‍.

കാര്‍ഷിക രംഗത്തു നേരിയ വളര്‍ച്ച രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക് മികച്ച നേട്ടം കൈവരിച്ചതായും പറയുന്നു.

വളര്‍ച്ചാനിരക്കിലുണ്ടായ കുതിപ്പ് പണപ്പെരുപ്പനിരക്ക് ഉയരാനനുവദിക്കാതെ തന്നെ നിലനിര്‍ത്താനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇതിനായി പുതിയ നയങ്ങള്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വളര്‍ച്ചാനിരക്ക് നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുളള നടപടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍ക്കുക. ആഭ്യന്തര നിക്ഷേപ രംഗത്ത് ഗണ്യമായ വളര്‍ച്ചയാണ് സര്‍വ്വെയില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചിദംബരം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X