2007ല്‍ 50 ലക്ഷം പാസ്പോര്‍ട്ടുകള്‍ അനുവദിയ്ക്കും
കൊച്ചി: 2007ല്‍ സെന്‍ട്രല്‍ പാസ്പോര്‍ട് ഓര്‍ഗനൈസേഷന്‍ 50 ലക്ഷം പാസ്പോര്‍ട്ടുകല്‍ അനുവദിയ്ക്കുമെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ ആര്‍.ആര്‍ ദേശ് അറിയിച്ചു.
2006ല്‍ ആകെ 44 ലക്ഷം പാസ്പോര്‍ട്ടുകളും 2005ല്‍ 35.6 ലക്ഷം പാസ്പോര്‍ട്ടുകളുമാണ് അനുവദിച്ചത്. പാസ്പോര്‍ട്ട് അപേക്ഷരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ ജോലി തേടുന്നവരാണ് ഏറ്റവും കൂടുതലായി പാസ്പോര്‍ട്ടിന് അപേക്ഷനല്‍കുന്നത്. വിവരസാങ്കേതിക രംഗത്തെ വളര്‍ച്ചയാണ് ഇത്തരം തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്. 2010 ആകുമ്പോഴേയ്ക്കും പാസ്പോര്‍ട്ടുകളുടെ എണ്ണം ഏകദേശം ഒരു കോടിയിലെത്തും- ദേശ് പറഞ്ഞു.
ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ വിദേശത്തേയ്ക്ക് ജോലിയ്ക്കായി പോകുന്ന മധ്യവര്‍ഗക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വിദേശത്തുനിന്നും കൂടുതല്‍ വരുമാനം കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് ഈ പ്രവണത കൂടാന്‍ കാരണം. ഇതു കൂടാതെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതും പാസ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനുള്ള മറ്റൊരു കാരണമാണ്.
കോയമ്പത്തൂര്‍, മധുര, സിംല, റായ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ പുതിയ പാസ്പോര്‍ട് ഓഫീസുകള്‍ സ്ഥാപിയ്ക്കും. ഇപ്പോള്‍ രാജ്യത്ത് മൊത്തം 31 കേന്ദ്രങ്ങളാണുള്ളത്. കേരളത്തിന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണ് പാസ്പോര്‍ട് ഓഫീസുകളുള്ളത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍പാസ്പോര്‍ട്ടിനായി അപേക്ഷിയ്ക്കുന്നത്- ദേശ് പറഞ്ഞു.












Click it and Unblock the Notifications