ഉരുട്ടിക്കൊലക്കേസിലെ പ്രധാന സാക്ഷിയ്ക്ക് അറസ്റ് വാറന്റ്
തിരുവനന്തപുരം: മൂന്ന് പൊലീസുകാര്‍ പ്രതികളായ ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാറിനെതിരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ആര്‍ അനിത അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
സാക്ഷി വിസ്താരത്തിനായി സുരേഷ് കോടതിയിലെത്താതിരുന്നതിനെത്തുടര്‍ന്നാണ് ജഡ്ജി വാറന്റ് പുറപ്പെടുവിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുകൊണ്ടാണ് വിസ്താരത്തിനായി ഹാജരാകാതിരുന്നതെന്ന് കാണിച്ച് ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നേരത്തേ തള്ളുകയും സാക്ഷിയെ ഒരു മണിക്കൂറിനകം ഹാജരാക്കാന്‍ കോടതി അഭിഭാഷകനോട് നിര്‍ദ്ദേശിയ്ക്കുകയും ഇയാളെ ഹാജരാക്കുന്നതിനായി കോടതി നടപടി ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ സുരേഷ് കുമാര്‍ എവിടെയാണുള്ളതെന്ന് തനിയ്ക്കറിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.കെ വിജയന്‍ സുരേഷ് കുമാറിനെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടത്.
കേസിലെ പ്രതികള്‍ ഇയാള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടായരിക്കാം അയാള്‍ കോടതിയില്‍ ഹാജരാകാതിരുന്നതെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിയ്ക്കും.
ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ മുപ്പത് വ്യക്തികള്‍ക്കിടയില്‍ നിന്ന് പ്രധാന കുറ്റവാളികളെ തിരിച്ചറിഞ്ഞത് സുരേഷ് കുമാറാണ്. തുടര്‍ന്ന് മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തില്‍ ക്രൈം ബ്രാഞ്ച് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു സന്ദര്‍ഭത്തിലും പ്രതികളുടെ വക്കീല്‍ സാക്ഷി ഹാജരാകുന്നതിനായി വാറന്റ് പുറപ്പെടുവിച്ചാല്‍ എതിര്‍ക്കില്ലെന്നും ഇതില്‍ നിന്നും സാക്ഷിയെ സ്വാധീനിയ്ക്കുകയും കടത്തിക്കൊണ്ട് പോകുകയും ചെയ്തിരിക്കുന്നതായി തെളിഞ്ഞിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിവേണമെന്നും എഐവൈഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications