കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: അണ്വായുധ വാഹകശേഷിയുളള ഹ്രസ്വദൂര മിസൈല്‍ പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 200 കിലോമീറ്റര്‍ ദൂരപരിധിയുളള ഭൂതല-ഭൂതല ബാലിസ്റിക് മിസൈലാണ് പരീക്ഷണത്തിനു വിധേയമാക്കിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വൈളളിയാഴ്ച പുലര്‍ച്ചെയാണ് പരീക്ഷണം നടന്നത്. രാജ്യം സ്വന്തമാക്കിയ സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണമെന്ന് പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അണ്വായുധ സംബന്ധമായി പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെബ്രവരിയില്‍ ഇന്ത്യാ-പാക്ക് വിദേശകാര്യ മന്ത്രിമാര്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുളള, ദീര്‍ഘദൂര മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നു. ഇതിനു പിറകേയാണ് വീണ്ടുമൊരു പരീക്ഷണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X