കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

108 ആനകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ 108 നാട്ടാനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരമുള്ള തിരിച്ചറിയല്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചു.

ആനകളുടെ ഇടതുചെവിയുടെ പിന്‍ഭാഗത്തായാണ് വളരെ സൂക്ഷ്മമായി ഈ ചിപ്പുകള്‍ ഘടിപ്പിയ്ക്കന്നത്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന 10 അക്കങ്ങളുള്ള കോഡാണ് ആനകളെ തിരിച്ചറിയാന്‍ സഹായിയ്ക്കുന്നത്.

2006 ഒക്ടോബറിലാണ് ആനകള്‍ക്കായുള്ള മൈക്രോചിപ്പ് വിതരണം കേരളത്തില്‍ ആരംഭിച്ചത്. ഗുരുവായൂര്‍, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ജില്ലകളില്‍ ഇതിന്റെ വിതരണം ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ഇ.കെ ഈശ്വരന്‍ പറഞ്ഞു.

മാര്‍ച്ച് മാസം കഴിയുമ്പോഴേയ്ക്കും സംസ്ഥാനത്തെ 800 നാട്ടാനകളില്‍ 70 മുതല്‍ 80 ശതമാനത്തിലും ഇത് ഘടിപ്പിയ്ക്കണമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ മൊത്തം 67 ആനകളില്‍ 33 എണ്ണത്തിനും ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

പലപ്പോഴും നാട്ടാനകളെ സംബന്ധിച്ച് ഉടമസ്ഥരും മറ്റ് സംഘടനകളും പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നത്. ഈ സ്ഥിതിയൊഴിവാക്കി വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങള്‍ക്ക് ആനകള്‍ക്കുമേലുള്ള നിരീക്ഷണം എളുപ്പത്തിലാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X