കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭവ സമാഹരണത്തിന് പുതിയ മേഖലകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നികുതികളിലൂടെയുള്ള 248.69 കോടി രൂപയുടെ വിഭവസമാഹരണത്തിന് ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പുതിയ മേഖലകള്‍ തേടുന്നു. ഓഹരി നിക്ഷേപങ്ങള്‍ പോലുള്ള മേഖലകളെ ലക്ഷ്യമാക്കിയുള്ള നികുതി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്.

വാഹനനികുതി കൂട്ടിയതിലൂടെയും ഫ്ലാറ്റ് കൈമാറ്റത്തന് സ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിലൂടെയും പുകയില ഉത്പന്നങ്ങള്‍, ലക്ഷ്വറി കോച്ചുകള്‍, പേപ്പര്‍ ലോട്ടറികള്‍ എന്നിവക്ക് ലെവി കൊണ്ടുവന്നതിലൂടെയും സാധാരണക്കാരനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ വിഭസമാഹരണം നടത്താനാണ് ബജറ്റ് പ്രധാനമായും ഉന്നമിടുന്നത്.

71.5 കോടി രൂപയുടെ നികുതിയിളവുകളും ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പ്രധാന വരുമാന സ്രോതസെന്ന നിലയില്‍ എല്ലാ പ്രമുഖ ജ്വല്ലറികളും കോമ്പൗണ്ടിംഗിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ വഴി 1000 കോടി രൂപയുടെ കാര്‍ഷികമേഖലയില്‍ ഉണ്ടാവുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ഐസക് പ്രതീക്ഷ പ്രകടിപ്പിച്ചത്. ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി വകയിരുത്തിയിട്ടുണ്ട്.

കാര്‍ഷിക, പരമ്പരാഗത മേഖകളുടെ സംരക്ഷണം, ആരോഗ്യസംരക്ഷണത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ ആറിന അജണ്ടയും ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X