കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്റെ മൃതദേഹത്തെ വരിച്ച തുളസി

  • By Staff
Google Oneindia Malayalam News

വഡോദര: ഒരു ഇന്ത്യന്‍ വിവാഹത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നു തുളസി ദേവിപൂജകിന്റെ വിവാഹചടങ്ങുകള്‍ക്കും. പക്ഷേ തുളസി വരണമാല്യം അണിയിച്ചത് അവളുടെ കൂട്ടുകാരന്റെ മൃതദേഹത്തെയാണെന്നു മാത്രം.

ഏഴു വര്‍ഷം നീണ്ടു നിന്ന സൗഹൃദത്തിനിടെയും ഒന്നിച്ചുളള താമസത്തിനിടെയും തുളസിക്ക് കാമുകനായ സഞ്ജയ് ധന്‍ദനിയെ വിവാഹം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ കഴിഞ്ഞ തിങ്കളാഴ്ച ആനന്ദ് ജില്ലയില്‍ വച്ച് അപകടത്തില്‍ പെട്ട മരിച്ച ശേഷമാണ് സഞ്ജയിനെ വിവാഹം ചെയ്യാന്‍ തുളസി വാശി പിടിച്ചത്.

ഇവര്‍ക്ക് മൂന്നു വയസ്സായ ഒരു മകളുമുണ്ട്. ഏഴു വര്‍ഷം മുമ്പ് ആനന്ദ് ജില്ലയിലെ ഉംറത്ത് താലൂക്കില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. വഡോദര ജില്ലയിലെ നവപുരയിലാണ് തുളസിയുടെ വീട്. അഹമ്മദാബാദിലെ മണിനഗര്‍ സ്വദേശിയാണ് സഞ്ജയ് .

ആദ്യം രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും പിന്നീട് വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന വിവാഹനിശ്ചയം നടത്തി ഇരുവരും ഒരുമിച്ചു താമസം തുടങ്ങി. സാമ്പത്തിക പരാധീനതകളും ചില വിഭാഗങ്ങളില്‍ നിന്നുളള എതിര്‍പ്പുകളും കാരണം ഇവര്‍ നിയമപരമായി വിവാഹിതരാകാതെ സൂറത്തിലെക്കു താമസം മാറ്റുകയായിരുന്നു.

കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ ഇരുവരും മകളോടൊപ്പം ഉംറത്തിലെത്തിയ വേളയിലാണ് സഞ്ജയ് അപകടത്തില്‍ പെട്ട് മരിച്ചത്. അവിടെയുളള ഒരു കിണറില്‍ വീണാണ് സഞ്ജയ് മരിച്ചതെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം കപാഡിയ പറഞ്ഞു.

തുളസിയുടെ നിരന്തര നിര്‍ബന്ധപ്രകാരമാണ് വിവാഹചടങ്ങുകള്‍ നടത്താന്‍ കുടുംബക്കാര്‍ സമ്മതിച്ചത് . വധുവിന്റെ വേഷമണിഞ്ഞും, പിന്നീട് വിധവയുടെ വേഷമണിഞ്ഞും തുളസി സഞ്ജയിന്റെ മൃതദേഹത്തിനു മുന്നില്‍ അല്പ നേരം നിന്നു.

ഇത്തരം ആചാരങ്ങള്‍ ദേവീപൂജക് സമൂഹത്തില്‍ നടത്താറുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരുടെ ആചാരപ്രകാരം വിവാഹത്തിനു മുമ്പ് സ്ത്രീയോ, പുരുഷനോ മരിച്ചാല്‍ അവരുടെ ആത്മാവിനു ശാന്തി ലഭിക്കില്ലെന്നാണ് വിശ്വാസം.

വിവാഹചടങ്ങുകളുടെ ഭാഗമായി ബന്ധുക്കള്‍ തുളസിക്ക് വസ്ത്രങ്ങളും വീട്ടമസാമഗ്രികളും നല്‍കി. ഉംറത്ത് താലൂക്കിലെ സര്‍വോദയ സൊസൈറ്റിക്കു സമീപത്തു വച്ചാണ് ചടങ്ങുകള്‍ നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X