കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിഎ വിദ്യാര്‍ത്ഥിയ്ക്ക് ശംബളം 98 ലക്ഷം

  • By Staff
Google Oneindia Malayalam News

ബാംഗളൂര്‍ : മാനേജ്മെന്റ് പഠന രംഗത്തെ പ്രഗത്ഭ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാഗ്ളൂര്‍ കാമ്പസ് റിക്രൂട്ട്മെന്റില്‍ മികച്ച പ്രകടനം തുടരുന്നു. അഞ്ചു ദിവസം നീണ്ടു നിന്ന കാമ്പസ് റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ 233 പേര്‍ ഉള്‍പ്പെടുന്ന അവസാനബാച്ചിലെ എല്ലാവര്‍ക്കും ജോലി ഉറപ്പായി.

ഐഐഎം - ബിയിലെ കാമ്പസ് റിക്രൂട്ട്മെന്റിന് ഇത്തവണ സവിശേഷതകള്‍ ഏറെയാണ്. 233 പേര്‍ അടങ്ങുന്ന ബാച്ചിലെ 96 പേര്‍ക്കും ആദ്യ ദിനം തന്നെ വിവിധ കമ്പനികളില്‍ സ്ഥാനം ഉറപ്പായി. അഞ്ചു ദിവസത്തിനുളളില്‍ ശേഷിച്ചവര്‍ക്കും. 125 കമ്പനികളാണ് കാമ്പസിലെ പ്രതിഭകളെ തേടിയെത്തിയത്.

ദീപക് ഗോയല്‍ എന്ന മിടുക്കന്‍ സണ്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് കാമ്പസില്‍ നിന്നും നേരെ നടന്നു കയറുന്നത്. വമ്പന്‍ കമ്പനികളെ തഴഞ്ഞ് സ്വയം സഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍ജിഒ ആയ സ്പന്ദനയില്‍ ചേക്കേറുകയാണ് മറ്റൊരു വിദ്യാര്‍ത്ഥിയായ മഹാദേവ് ചിതാല്‍.

പ്രമുഖ കമ്പനികള്‍ കാമ്പസ് മിടുക്കന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ശംബളത്തിലും ഇത്തവണ വന്‍ വര്‍ദ്ധനയാണുളളത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇത്തവണ വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന ശംബളം 98.34 ലക്ഷം രൂപയാണ് ( 2,20,000 ഡോളര്‍). കഴിഞ്ഞ വര്‍ഷം ഇത് 1, 93,000 ഡോളര്‍ ആയിരുന്നു.

വിദേശ കമ്പനികളുടെ പ്രലോഭനം നിരസിച്ചവരും ഏറെയാണ് ഇപ്പോഴത്തെ ബാച്ചില്‍. 60 പേര്‍ മാത്രമാണ് വിദേശ കമ്പനികളില്‍ ചേക്കേറുന്നത്. ഭൂരിപക്ഷം പേര്‍ക്കും ഇന്ത്യയില്‍ തുടരാന്‍ തന്നെയാണ് താല്‍പര്യം. ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുകയും ഇവിടെ മുതല്‍മുടക്കാന്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍ നാമെന്തിന് വിദേശത്തു പോകണം എന്നാണ് മാനസി പ്രസാദ് ചോദിക്കുന്നത്.

ലണ്ടനിലെ ഗോള്‍ഡ്മാന്‍ സാഷ്സ് എന്ന ഇന്‍വെസ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്നുളള വാഗ്ദാനം നിരസിച്ച് ബാഗ്ളൂരിലെ സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യാനൊരുങ്ങുകയാണ് മാനസി പ്രസാദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X