കരിമീന്‍ നാശത്തിനു സാക്ഷിയായി വേമ്പനാട്ട് കായല്‍
കോട്ടയം: വേമ്പനാട്ട് കായലില്‍ കരിമീനുകളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്ന റിപ്പോര്‍ട്ട് . കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരിമീനുകളുടെ എണ്ണം പകുതിയോളം കുറഞ്ഞത് കണ്ടെത്തിയത്.
വ്യാപകമായ മലിനീകരണമാണ് കരിമീനുകളുടെ നാശത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കിട്ടുന്ന കരിമീനിന്റെ 90 ശതമാനവും ലഭിക്കുന്നത് വേമ്പനാട്ട് കായലില്‍ നിന്നാണ്. ഹൗസ് ബോട്ടുകളും മറ്റും കായലുകളില്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നം കരിമീനിന്റെ നാശത്തിന് കാരണമാകുന്നു.
ശുദ്ധമായ വെള്ളത്തില്‍ വളരുന്ന മത്സ്യമാണ് കരിമീന്‍. ബോട്ട് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ ഇതില്‍ നിന്നുമുള്ള എണ്ണ ഒരു പാടയായി വെള്ളത്തിന് മുകളില്‍ കിടക്കുന്നു. ഇത് കരിമീന്‍ മുട്ടകള്‍ നശിക്കാന്‍ കാരണമാകുന്നു.
ഒരു വര്‍ഷം 200 ടണ്‍ കരിമീനെങ്കിലും വേമ്പനാട്ട് കായലില്‍ നിന്നും ലഭിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
എന്നാലിപ്പോള്‍ ഒരു ദിവസം ഒരു വള്ളത്തില്‍ പത്തോ പതിമൂന്നോ കിലോ കരിമീന്‍ മാത്രമാണ് ലഭിക്കുന്നത്. മറ്റ് മത്സ്യസമ്പത്തുകളുടെ കാര്യത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് പഠനം പറയുന്നു.












Click it and Unblock the Notifications