ഹെല്‍ത്ത് ടൂറിസം മേള 24മുതല്‍
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും കേരള വിനോദസഞ്ചാര വകുപ്പും ചേര്‍ന്നൊരുക്കുന്ന കേരള ഹെല്‍ത്ത് ടൂറിസം മേള മാര്‍ച്ച് 24ന് തുടങ്ങും.
വിദേശരാജ്യങ്ങളില്‍നിന്ന് ചികിത്സതേടി കേരളത്തിലെത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, കേരളത്തിലെ ആരോഗ്യമേഖലയിലേയ്ക്ക് വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുനിന്നുമായി എണ്ണൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. മെഡിക്കല്‍ ടൂറിസം രംഗത്തെ പുതിയ പ്രവണതകള്‍, കൈവരാവുന്ന അവസരങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മേളയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ആരോഗ്യ സുരക്ഷാമേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടുന്ന നൂറോളം സ്റാളുകളും മേളയിലുണ്ടാകും. അലോപ്പതി, ദന്ത, ആയുര്‍വേദ രംഗങ്ങളില്‍നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ആസ്പത്രികളെ കൂടാതെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും.
കൊച്ചിയിലെ ലെമെറിഡിയന്‍ ഹോട്ടലില്‍ ശനിയാഴ്ച രാവിലെ 10ന് കേന്ദ്ര ടൂറിസം മന്ത്രി അംബികാ സോണി മേള ഉദ്ഘാടനം ചെയ്യും. കേരള ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷതവഹിക്കും. 26 വരെയാണ് മേള.
കഴിഞ്ഞവര്‍ഷത്തെ മേളയ്ക്കുശേഷം കേരളത്തിലേക്കുള്ള മെഡിക്കല്‍ ടൂറിസ്റുകളുടെ എണ്ണത്തില്‍ 30-40 ശതമാനം വര്‍ധനയുണ്ടായതായി മേളയുടെ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ടൂറിസ്റുകളുടെ എണ്ണം പ്രതിവര്‍ഷം ഒരുലക്ഷമാക്കി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.












Click it and Unblock the Notifications