കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കില്ലെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിയ്ക്കായി വിട്ടുകൊടുക്കുന്ന ഭൂമി പാട്ടവ്യവസ്ഥയില്‍ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ടീകോമിനെ ഔദ്യോഗികമായി അറിയിച്ചു.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്മാര്‍ട് സിറ്റി കമ്പനിയ്ക്ക് നല്‍കണമെന്ന ടീകോമിന്റെ ആവശ്യം അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ലിസി ജേക്കബാണ് ടീകോം അധികൃതര്‍ക്ക് കത്തയച്ചത്.

എന്നാല്‍ പാട്ടക്കാലവധി സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിയ്ക്കാനുള്ള പദ്ധതി നിര്‍ദ്ദേശവുമായി മുന്നോട്ടുവന്ന കമ്പനികളെല്ലാം ഭൂമി പാട്ടത്തിന് നല്‍കിയാല്‍ മതിയെന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

സ്മാര്‍ട് സിറ്റിയ്ക്കായി ടീകോം മുന്നോട്ടുവെച്ച നിര്‍ദ്ദേശം അംഗീകരിയ്ക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഈ പുതിയ നിര്‍ദ്ദേശങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച് സിപിഎം ദേശീയ തലത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ള നയത്തിനനുസൃതമായാണ് സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതിയിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിയ്ക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കില്ലെന്ന് പറഞ്ഞ്.

അതേസമയം സ്മാര്‍ട് സിറ്റി സ്ഥാപിയ്ക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ഭൂമിയില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുവരുന്ന 12 ശതമാനം സ്ഥലത്ത് സ്വതന്ത്ര അവകാശം കൊടുക്കാമെന്ന് നേരത്തേതന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനമാകുമ്പോഴായിരിക്കും സ്വതന്ത്ര അവകാശം നല്‍കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X