കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിയൂരില്‍ സോമയാഗത്തിന് തുടക്കമായി

  • By Staff
Google Oneindia Malayalam News

പന്നിയൂര്‍(പാലക്കാട്): അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പാലക്കാട് ജില്ലയിലെ പന്നിയൂരില്‍ വീണ്ടും ഒരു സോമയാഗത്തിന് വെള്ളിയാഴ്ച തുടക്കമായി.

തലമുറകളായി മുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് പ്രായശ്ചിത്തമായി പശുഇഷ്ടി അനുഷ്ഠിച്ച ശേഷമാണ് ത്രേതാിയുമായി യജമാനന്‍ തവനൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍ അടിതിരിപ്പാടും പത്നി രമണി പത്തനാടിയും യാഗശാലയിലെത്തിയത്.

ത്രേതാിയുമായി എത്തിയ യജമാനന്‍ ദൈവീകസമൂഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപമുള്ള ബ്രഹ്മസ്വം മഠത്തില്‍ വച്ച് നന്ദീമുഖം, ഋത്വിക് വരണം തുടങ്ങിയ ചടങ്ങുകളും നടത്തി. തുടര്‍ന്ന് ഋത്വികുകളുടെ അകമ്പടിയോടെ യജമാനനും പത്നിയും യാഗശാലയില്‍ പ്രവേശിച്ചു. പടിഞ്ഞാറെ ശാലയിലുള്ള ഹോമകുണ്ഡത്തിലേയ്ക്ക് യജമാനന്‍ മനയില്‍ നിന്നും ആവാഹിച്ചുകൊണ്ടുവന്ന ത്രേതാി പകര്‍ന്നതോടെയാണ് സോമയാഗത്തിന് തുടക്കമായത്.

ശതകങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ ഒട്ടേറെ ജനങ്ങള്‍ യാഗശാലയില്‍ എത്തിയിരുന്നു. തൈക്കാട് വൈദികരായ നീലകണ്ഠന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി, കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, ഭട്ടി പുത്തില്ലത്ത് രവി അക്കിത്തിരിപ്പാട് തുടങ്ങിയ ആളുകള്‍ ദൈവക്രിയകളില്‍ പങ്കെടുത്തു. രാത്രി 8. 58നാണ് അരണിയില്‍ അി സാന്നിദ്ധ്യമുണ്ടായത്.

യാഗത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ് ചെയര്‍മാന്‍ പി. സുനില്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എം.അബ്ദുള്‍ അസീസ്, ഡോ. പി. രാമന്‍, ബ്രഹ്മാചാരി വരദ് ചൈതന്യ, എം. കെ രാമചന്ദ്രന്‍, പത്മജ വേണുഗോപാല്‍, പി.പി അബ്ദുള്‍ കരീം എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്തു.

തവനൂര്‍ മനയില്‍ പശുഇഷ്ടി നടന്നതോടെ മുപ്പത്തിരണ്ട് ഗ്രാമങ്ങള്‍ക്കാണ് യാഗകര്‍മ്മങ്ങള്‍ നടത്താനുള്ള അര്‍ഹത കൈവന്നത്. തവനൂര്‍ മനയില്‍ പരമേശ്വരന്‍ അടിതിരിപ്പാടും പത്നി രമണി അന്തര്‍ജനവും നൂറ്റാണ്ടുകളായി യാഗം നടത്താത്തതിനാല്‍ യാഗം ചെയ്യാനുള്ള അര്‍ഹതയില്ലായിരുന്നു.

മൂന്ന് തലമുറകള്‍ക്ക് ശേഷം നഷ്ടമായ ഈ അര്‍ഹത തിരിച്ചെടുക്കാനാണ് പശുഇഷ്ടി നടത്തിയത്. അടയില്‍ പശുരൂപം സൃഷ്ടിച്ച് ഇതിനെ പശുവായി സങ്കല്‍പ്പിച്ചാണ് പശുഇഷ്ടി നടത്തുക. ആചാര്യ വരണത്തോടെയാണ് സോമയാഗത്തിന്റെ ചെറുമാതൃകയെന്ന് പറയുന്ന പശുഇഷ്ടി തുടങ്ങിക.

അഞ്ചു ദിവസമാണ് യാഗകര്‍മ്മങ്ങള്‍ നീണ്ടുനില്‍ക്കുക. ജാതവേതന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, ഇടമണ്‍ നാരായണന്‍ പോറ്റി എന്നിവരാണ് യാഗത്തിന്റെ ആചാര്യന്മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X