കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ആയുധശേഖരണം: കോടിയേരി

  • By Staff
Google Oneindia Malayalam News

മലപ്പുറം: വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാകാന്‍ മലപ്പുറത്ത് ആയുധ പരിശീലനവും ആയുധ ശേഖരണവും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

മൂന്നു മാസമായി തുടരുന്ന ആര്‍എസ്എസ്-എല്‍ഡിഎഫ് സംഘര്‍ഷം അവലോകനം ചെയ്യാനെത്തിയപ്പോഴാണ് കോടിയേരി ഇക്കാര്യം വെളിപ്പെടുത്തിയത്.

കോട്ടയ്ക്കല്‍ പോലീസ് സ്റേഷന്‍ ആക്രമണം ഗൗരവമേറിയ സംഭവമാണ്. നക്സലൈറ്റുകള്‍ പോലീസ് സ്റേഷന്‍ ആക്രമിച്ചതിനുശേഷം ആദ്യമായാണ് ഇത്തരം സംഭവം കേരളത്തില്‍ നടക്കുന്നത്-കോടിയേരി പറഞ്ഞു.

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ അക്രമം നിയന്ത്രിക്കാനായി. ഇതില്‍ പങ്കാളികളായ എല്ലാ പോലീസുകാര്‍ക്കും സമ്മാനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കോട്ടയ്ക്കല്‍ പോലീസ് സ്റേഷന്‍ ആക്രമണം ഒഴിച്ച് മൂന്നു മാസത്തിനിടെ നടന്ന 11 കേസുകളില്‍ 28 പ്രതികളാണ് പിടിയിലായത്.

ലക്ഷമണന്‍ വധക്കേസും അബ്ദുല്‍ ഹമീദ് വധശ്രമക്കേസും അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവല്‍ക്കരിക്കും. കേസുകളുടെ അന്വേഷണ പുരോഗതി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തും. കേസുകള്‍ പിന്‍വലിക്കില്ലെന്നും ശക്തമായ പോല ീസ് നടപടി തുടരുമെന്നും കോടിയേരി പറഞ്ഞു.

അക്രമികളുടെ സാമ്പത്തിക ഉറവിടം ഹവാലയും കളളനോട്ടുമാണെന്ന് ആക്ഷേപമുണ്ട്. കുഴപ്പമുണ്ടാക്കാന്‍ ആയുധ ശേഖരണവും ആയുധ പരിശീലനവും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം ഊര്‍ജിതമായി അന്വേഷിക്കും.

വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആര്‍എസ്എസും എന്‍ഡിഎഫും ശ്രമിക്കുന്നു. രാഷ്ട്രീയകക്ഷികളല്ലാത്തതിനാല്‍ ഇരു സംഘടനകളെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. അന്വേഷണത്തിന്റെ ഭാഗമായി നേതാക്കളെ കസ്റഡിയിലെടുക്കേണ്ടി വരും.

സംയമനത്തോടെ കാര്യങ്ങളെ കണ്ട പൊതുജനങ്ങളെയും മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അഭിനന്ദിക്കുന്നു. തിരൂരിലെ പോലീസ് നടപടിയെപ്പറ്റി പരാതി ലഭിച്ചാല്‍ അന്വേഷിച്ചു നടപടിയെടുക്കും. തിരൂരില്‍ പഴയ അന്തരീക്ഷം തിരിച്ചെത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X