കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ അണുപ്രസരണം കരുനാഗപ്പള്ളിയില്‍

  • By Staff
Google Oneindia Malayalam News

കൊല്ലം: ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണം(റേഡിയേഷന്‍) ഉള്ളത് കരുനാഗപ്പള്ളി താലൂക്കിലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ സാഹയത്തോടെ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നീണ്ടകരിയിലുള്ള നാച്ചുറല്‍ ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്ട്രി നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന് പുറമേ ജപ്പാനില്‍ നിന്നുള്ള ഹെല്‍ത്ത് റിസര്‍ച്ച് ഫൗണ്ടേഷനും പഠനത്തിന് ധനസഹായം നല്‍കിയിരുന്നു.

പന്ത്രണ്ടു പഞ്ചായത്തുകളിലെ 76,000 വീടുകളിലായി നാലരലക്ഷം പേരാണ് ഇവിടെ ജീവിയ്ക്കുന്നത്. ഇതില്‍ 2,000 പേര്‍അര്‍ബുദരോഗികളാണ്. ഇതിന് പുറമേ പ്രതിവര്‍ഷം 450 പേര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ജില്ലയിലെ നീണ്ട കരമുതല്‍ ഓച്ചിറവരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതാലാണെന്നും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരുകയാണെന്നും മുമ്പു നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. എങ്കിലും പത്തുവര്‍ഷത്തിലേറെയെടുത്തു വീടുവീടാന്തരം സമഗ്രമായി പഠനം നടത്തുന്നത് ഇതാദ്യമായാണ്.

കരുനാഗപ്പള്ളി താലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതലുള്ളത്. കരുനാഗപ്പള്ളി, ാപ്പന, കുലശേഖരപുരം, ചവറ തെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരം അത്ര കൂടുതലോ കുറവോ അല്ല. അതേസമയം ഓച്ചിറ, തഴവ, തൊടിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ അണുപ്രസരണം താരതമ്യേന കുറവാണ്.

ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രേ ആണെന്നിരിയ്ക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് ശരാശരി 500 ശതമാനും മുതല്‍ 800 ശതമാനം വരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തില്‍ ഇത് 76 ഇരട്ടിവരും(7,600ശതമാനം) .

രാജ്യത്ത് അപൂര്‍വ്വ ലോഹമണല്‍ നിക്ഷേപം ഏറ്റവും കൂടുതലുള്ള കരുനാഗപ്പള്ളി താലൂക്കില്‍ തോറിയത്തില്‍ നിന്നുള്ള റേഡിയേഷനാണ് കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പുരുഷന്മാര്‍ക്ക ശ്വാസകോശാര്‍ബുദവും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ് കൂടുതല്‍. 36 പുരുഷന്മാരില്‍ ഒരാള്‍ക്ക് വീതം ശ്വാസ കോശാര്‍ബുദം വരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇതിന്റെ സാധ്യത 115ല്‍ ഒന്ന് എന്നതോതിലാണ്.

കരുനാഗപ്പള്ളിയില്‍ അര്‍ബുദരോഗികളുടെ എണ്ണം കൂടാന്‍കാരണം അണുപ്രസരണമാണെന്ന് സര്‍വ്വേയുടെ കണ്ടെത്തലില്‍ നേരിട്ടുപറയുന്നില്ല. ഈ പ്രദേശത്തുള്ളവര്‍ക്ക് അര്‍ബുദത്തിനെതിരെ പ്രതിരോധിക്കാന്‍ സ്വാഭിവിക ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ആഹാരരീതിയെപ്പറ്റിയും ഇപ്പോള്‍ പഠനം നടന്നുകൊണ്ടിരിയ്ക്കുകയാണ്.

കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിലും നീണ്ടകര-ചവറ ഭാഗത്തുള്ളതുപോലെ ശക്തമായ അണുപ്രസരണമുള്ളതാിയ കരുതുന്നുണ്ട്. ഇവിടെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X