കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയുടെ മരണം: പാപ്പാനും ഉടമയ്ക്കുമെതിരെ കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോറിയില്‍ കയറ്റുന്നതിനിടെ തളര്‍ന്നുവീണ് ആന ചരിഞ്ഞ സംഭവത്തില്‍ പാപ്പാനെ പ്രതിയാക്കി വനം വകുപ്പ് കേസെടുത്തു. ആനയുടെ ഉടമയ്ക്കെതിരെയും കേസുണ്ട്.

നാട്ടാനകളെ സംരക്ഷിയ്ക്കുന്ന 2003ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ അവിട്ടത്തൂര്‍ സുന്ദരന്റെ 55 വയസ്സുള്ള മുരളീകൃഷ്ണന്‍ എന്ന ആനയാണ് ചരിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ കുമ്പളം റയില്‍വേ സ്റേഷന്‍ ബസ്സ്റോപ്പിന് സമീപം കൊച്ചി ബൈപ്പാസില്‍ ലോറിയില്‍ കയറ്റുന്നതിനിടെയാണ് മുരളീ കൃഷ്ണന്‍ കുഴഞ്ഞു വീണത്. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആന ദേശീയ പാതയോരത്ത് കിടക്കുകയായിരുന്നു. രാത്രി 12മണിയോടെയാണ് മരണം നടന്നത്.

വാതവും തുടര്‍ച്ചയായി എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തതിന്റെ ക്ഷീണവും മൂലം ആനയ്ക്ക് അനങ്ങാനായില്ല. ഒരു മണിക്കൂര്‍ നേരം പാപ്പാന്മാര്‍ എഴുന്നേല്‍പ്പിയ്ക്കാന്‍ ശ്രമിച്ചു. പിന്നെ മൃഗഡോക്ടറെത്തി ആന തീരെ അവശനാണെന്ന് മനസ്സിലാക്കി ഗ്ലൂക്കോസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ആനയുടെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചികിത്സിയ്ക്കാനെത്തിയ ഡോക്ടര്‍ സുനില്‍ പറഞ്ഞു.

ഗ്ലൂക്കോസ് നല്‍കിയപ്പോള്‍ മുന്‍കാല്‍ കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നില്‍ക്കാനാവാതെ ആന മറിഞ്ഞു വീഴുകയായിരുന്നു. വെയിലേല്‍ക്കാതിരിക്കാന്‍ ആനയ്ക്ക് പന്തല്‍ കെട്ടുകയും അിശമന സേനയെത്തി വെള്ളം അടിച്ച് തണുപ്പിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.

ഇതിനിടെ വൈകീട്ടോടെ ക്രെയിന്‍ കൊണ്ടുവന്ന് ആനയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അന ചരിഞ്ഞ സമയത്ത് ഉടമസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജഡം രാത്രി മുഴുവന്‍ പാതയോരത്ത് കിടക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X