കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ വിദേശപ്പണം പറ്റുന്നതിനെക്കുറിച്ച് അന്വേഷിയ്ക്കില്ലെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

ദില്ലി: കമ്മ്യൂണിസ്റ് ഭരണം അട്ടിമറിയ്ക്കാന്‍ കേരളത്തിലെ രണ്ടു പത്രങ്ങള്‍ വിദേശപ്പണം പറ്റിയെന്ന ആരോപണം തെളിയിക്കാന്‍ അന്വേഷണം നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

പത്രങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളിയെ തള്ളിക്കളയുന്നു. എല്ലാം ജനങ്ങള്‍ക്കറിയാം. കുറേക്കാലമായി അവര്‍ ഈ പത്രങ്ങളൊക്കെ എഴുതുന്നത് കണ്ടുകൊണ്ടിരിയ്ക്കുകാണ്-- അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെതിരെ നിരന്തരം വാര്‍ത്തകളെഴുതാന്‍ വിദേശശക്തികളുടെ പിന്തുണയുണ്ടാകാം എന്നാണ് ഇന്റലിജന്‍സ് വിവിരം തന്നത്. അതുപറഞ്ഞപ്പോള്‍ എല്ലാ പത്രക്കാര്‍ക്കും സംശയമുണ്ടായി. അത് പരിഹരിയ്ക്കാനാണ് രണ്ടുപത്രങ്ങളെ പേരെടുത്തു പരാമര്‍ശിച്ചത്.

അതിലൊരു പത്രം ഏറെക്കാലമായി എന്നെയും ബന്ധുക്കളെയും എന്റെ ഓഫീസിനെയും പറ്റി വ്യാജവാര്‍ത്തകളെഴുതുന്നു. ആ പത്രത്തിന്റെ നടത്തിപ്പില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടാകം. പക്ഷേ അവര്‍ മുമ്പും ഇങ്ങനെ എഴുതുയവരാണ്. പാര്‍ട്ടിയില്‍ ഞാനും പിണറായിയും രണ്ടുക്ഷത്താണെന്ന് കാണിയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. അത് നടക്കില്ല- അദ്ദേഹം പറഞ്ഞു.

വിമര്‍ശനം ഉന്നയിച്ച ഒരു പത്രസ്ഥാപനത്തില്‍ നിന്നും വി.എസ് ഈയിടെ പുരസ്കാരം സ്വീകരിച്ചുവല്ലോ എന്നചോദ്യത്തിന് പത്രക്കാരെന്ന നിലയില്‍ പത്രക്കാരോടുള്ള തന്റെ സമീപനം വ്യത്യസ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെമറുപടി.

വി.എസ് ഉന്നയിയ്ക്കുന്ന ആരോപണത്തിന് മുപ്പത് വര്‍ഷം മുമ്പ് മൊയ്നിഹാന്‍ നടത്തിയ പരമാര്‍ശം മാത്രമാണ് ആകെയുള്ള തെളിവ്. ഈ ആഖ്യാനത്തില്‍ പത്രങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് പറയുന്നില്ല. പുരോഗമന സര്‍ക്കാറുകളെ അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് രണ്ടുതവണ പണം നല്‍കിയെന്നുമാത്രമാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് വഴി പത്രങ്ങള്‍ക്ക് പണം കിട്ടിയിട്ടുണ്ടാകാമെന്ന ഊഹം മാത്രമാണ് വി.എസിന്റെ ആയുധം.

മൊയ്നിഹാന്‍ എഴുതിയ പുസ്തകവുമായെത്തിയ വി.എസ് അതിലെ പ്രസക്തഭാഗങ്ങള്‍ ഉച്ചത്തില്‍ വായിച്ചു. എന്നാല്‍ ഇത് കാലഹരണപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X