കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശ്യ സേവന നിയമപ്രകാരം ലോറികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ലോറി സമരത്തെ നേരിടാന്‍ അവശ്യസേവന നിയമമായ കെസ്മ(കേരള എസന്‍ഷ്യല്‍ സര്‍വ്വീസ് ആന്റ് മെയിന്റനന്‍സ് ആക്ട് പ്രയോഗിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന വ്യാപകമായി ലോറി പിടിച്ചെടുക്കല്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് 10 ലോറികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

വിവിധ ജില്ലകളിലെ ലോറി ഉടമകളുടെ അസോസിയേഷനുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എ റണാകുളം ജില്ലയില്‍ 30 ടാങ്കര്‍ ലോറികളഴുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഎ ബോര്‍ഡ് തീരുമാനിച്ചു. സമരം അവസാനിച്ചാലും ഈ ലോറികള്‍ക്ക് ലോഡ് നല്‍കരുതെന്ന് കാണിച്ച് ബിപിസിഎല്‍ കൊച്ചി റിഫൈനറിയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

സമരം തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രണ്ടു ദിവസനത്തിനകം പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടും. സമരം തുടങ്ങുന്നതിന് മുമ്പ് പെട്രോള്‍ പമ്പുകള്‍ക്കും എല്‍പിജി വിതരണക്കാര്‍ക്കും പെട്രോളിയും കമ്പനികള്‍ പരമാവധി ലോഡ് എത്തിച്ചുകൊടുക്കാറുണ്ടെങ്കിലും സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഇത്തവണ അതുണ്ടായില്ല. മുന്‍കൂര്‍ സ്റോക്കെടുക്കാതിരുന്ന പല പെട്രോള്‍ പമ്പുകളിലും ഞായറാഴ്ച വൈകുന്നേരത്തോടെതന്നെ പെട്രോളിനും ഡീസലിനും ക്ഷാമം തുടങ്ങിയിട്ടുണ്ട്.

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ സ്വന്തം വാഹനങ്ങളില്‍ എത്തിയ്ക്കാന്‍ കമ്പനികല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം മൂലം കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ അറിയിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അടുത്ത ഒരു മാസത്തെ വിതരണത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. റേഷന്‍ വിതറണവും മുടക്കം കൂടാതെ നടക്കാന്‍ സ്റോക്കുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ ആവശ്യാനുസരണം ഉപയോഗത്തിന് നല്‍കും. സ്വകാര്യ വ്യാപാരികള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുക്കും- മന്ത്രി അറിയിച്ചു.

വര്‍ധിപ്പിച്ച പത്തുശതമാനം നികുതി പിന്‍വലിയ്ക്കുകയും നികുതി സ്വീകരിയ്ക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ തയ്യാറാവുകയും ചെയ്താല്‍ ഉടനെ സമരം അവസാനിപ്പിയ്ക്കുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അറിയിച്ചു.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിയ്ക്കുന്നതിനെതിരെയല്ല സമരം. എല്ലാ വാഹനഉടമകളും സ്പീഡ്ഗവര്‍ണര്‍ഘടിപ്പിയ്ക്കാന്‍ തയ്യാറുമാണ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വാഹനങ്ങളില്‍ ഇത് ഘടിപ്പിച്ചുവരുകായണ്. ജൂലൈ മാസത്തോടെ പൂര്‍ത്തിയാകും. എന്നാല്‍ ആര്‍ടിഒ ഓഫീസുകളില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്ന നിബന്ധനവെച്ചതാണ് ഇപ്പോഴത്തെ പ്രശ്നം- അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ലോറി ഉടമസ്ഥ സംഘവും കേരളത്തിലെ സംഘടനയോട് അനുഭാവം പ്രകടിപ്പിച്ച് ലോറി അയയ്ക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X