കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യറിയുടെ കടന്നുകയറ്റം ജനാധിപത്യത്തെ തകര്‍ക്കും: പിണറായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നിയമനിര്‍മ്മാണ വിഭാഗത്തിലേയ്ക്കുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റം ജനാധിപത്യ സംവിധാനത്തിന് ദോഷമുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

നീതിപീഠവും നിയമനിര്‍മ്മാതാക്കളും നിയമനിര്‍വ്വഹണം നടത്തുന്നവരും അവരവരുടെ മേഖലകളില്‍ പരമാധികാരത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടത്. എല്ലാതെ ലജിസ്ലേച്ചറിന് മേല്‍ കടന്നുകയറ്റം നടത്തരുത്. സമ്പന്ന പക്ഷപാതിത്വം കാണിയ്ക്കരുത്- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജുഡീഷ്യറി അഴിമതി വിമുക്തമല്ലെന്ന് ജസ്റിസ് ബറൂച്ച പറഞ്ഞിട്ടുണ്ട്. അഴിമതിക്കേസില്‍ ജഡ്ജിമാരെ അറസ്റുചെയ്ത സംഭവങ്ങളുമുണ്ടായി. കോടതി വിമര്‍ശിയ്ക്കപ്പെടരുതെന്ന ധാരണ തെറ്റാണെന്ന കാര്യവും ന്യായാധിപന്മാര്‍ തന്നെ തുറന്നു സമ്മതിച്ചതാണ്. കോടതിയിലുള്ള വിശ്വാസം തകര്‍ക്കുന്നതിനല്ല തെറ്റുകള്‍ തിരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നത്- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജുഡീഷ്യറി 1996ന് ശേഷമുള്ള കാലത്ത് ആഗോളീകരണ-ഉദാരവല്‍ക്കരണ നയങ്ങളുമായി പൊരുത്തപ്പെടുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതോടെ സാധാരണ ജനങ്ങളില്‍ നിന്നും അകന്നു. ബാല്‍കോ, ടിഎംഎ പൈ കേസ്, ഏറ്റവും ഒടുവിലത്തേതായി സംവരണ നിയമം തുടങ്ങിയ സംബന്ധിച്ച വിധികള്‍ ഇതിനുദാഹരങ്ങളാണ്.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി രാജിവെയ്ക്കേണ്ടതില്ല. അഴിമതി ആരോപണക്കേസുകളിലെ വിധിയെത്തുടര്‍ന്നാണ് കെ.പി വിശ്വനാഥന്‍, കെ.കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ മന്ത്രിസ്ഥാനം രാജിവെച്ചത്-പിണറായി ചൂണ്ടിക്കാട്ടി. ശനിയാഴ്ച കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X