കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് തീപിടുത്തം: നാശനഷ്ടങ്ങളുടെ കണക്ക് സമര്‍പ്പിയ്ക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മിഠായി തെരുവ് തീപിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്ക് ആര്‍ഡിഒ തിങ്കളാഴ്ച കളക്ടര്‍ക്ക് സമര്‍പ്പിയ്ക്കും.

നഗരത്തിലെ പടക്കക്കച്ചവടക്കാരുമായി ജില്ലാ കളക്ടകര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. തീപിടുത്തത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇവിടത്തെ പടക്കക്കച്ചവടക്കാരുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു.

ഇതിനിടെ തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെങ്കില്‍ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തുനിന്നും ലഭിച്ച സാമ്പിളുകള്‍ രാസ പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരമാവധി സാമ്പിളുകളും തെളിവുകളും ശേഖരിയ്ക്കാനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ചും. പൊട്ടിത്തെറിയുണ്ടായ കേരള സ്റേഷനറി മാര്‍ട്ടില്‍ നിന്നും ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ പി.ഡി സോമരാജന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

പരമാവധി സാമ്പിളുകള്‍ ശേഖരിച്ച ശേഷം മാത്രമേ ഇവ പരിശോധനയ്ക്ക് അയയ്ക്കുകയുള്ളു. പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിയ്ക്കുമെന്ന് അഡീഷണല്‍ ഡിജിപി ക്രൈം കെ.എസ് ജംഗ്പാംഗി അറിയിച്ചു.

പൊട്ടിത്തെറിയുണ്ടായ കേരള സ്റേഷനറി മാര്‍ട്ട് ഉടമ അപ്പുക്കുട്ടിയുടെ മകന്‍ ജഗദീഷിനെ ഞായറാഴ്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ ചോദ്യം ചെയ്തു. ജഗദീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തഞ്ചോളം ഓലപ്പടക്കങ്ങള്‍ അടങ്ങിയ പൊത ികണ്ടെടുത്തിട്ടുണ്ട്. തെരുവുനായ്ക്കളെ ഓടിക്കാന്‍ വേണ്ടിയാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജഗദീഷ് മൊഴി നല്‍കിയിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X