കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര പീഡന കേസിന്റെ വിചാരണ ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ പ്രതിയായ വിതുര പെണ്‍വാണിഭ കേസിന്റെ വിസ്താരം കോട്ടയം സ്പെഷല്‍ കോടതിയില്‍ ആരംഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കലാണ് രാവിലെ ആരംഭിച്ചത്. ജഡ്ജിയും കോടതി ജീവനക്കാരും വക്കാലത്തുള്ള അഭിഭാഷകരും മാത്രമുള്ള അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുത്. ഈ മാസം 17 വരെ വിചാരണ തുടരും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവൊണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്. ഒന്നാം പ്രതി ജഗതി ശ്രീകുമാറും രണ്ടാം പ്രതി തിരുവനന്തപുരം വളപ്പിന്‍ശാല സ്വദേശി സിന്ധു എ ശോഭനയുമാണ്. ശോഭനയും മറ്റൊരു പ്രതി മനോഹരനും (മനോജ്) ചേര്‍ന്ന് 1995 നവംബര്‍ ഏഴിന് എറണാകുളം ക്യൂന്‍സ് ഹോട്ടലിലെ നൂറ്റിനാലാം നമ്പര്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ ജഗതിക്ക് കൈമാറിയൊണ് പ്രോസിക്യൂഷന്‍ കേസ്.

95 ഒക്ടോബര്‍ 21-നാണ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് അയല്‍വാസിയായ അജിതാബീഗം വീട്ടില്‍ നിന്നും കൊണ്ടു പോയത്. ഇവര്‍ പെണ്‍കുട്ടിയെ എറണാകുളം സ്വദേശി സുരേഷിന് കൈമാറി. 96 ജൂലൈ വരെ സുരേഷ്, സണ്ണി, മനോഹരന്‍ എന്നിവരുടെ തടങ്കലിലായിരുന്നു പെണ്‍കുട്ടി. അജിത ബീഗം കേസ് രജിസ്റര്‍ ചെയ്തയുടനെ ആത്മഹത്യ ചെയ്തു. പ്രതികളായ മനോഹരനും സുരേഷും ഒളിവിലാണ്.

ഇപ്പോള്‍ മൂന്നു കേസുകളാണ് വിതുര പെവാണിഭ കേസില്‍ പോലീസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ജഗതി പ്രതിയായ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കേസ് ഇപ്പോള്‍ പരിഗണിക്കുന്നത്.

മറ്റ് രണ്ടു കേസുകളുടെ വിചാരണയും ഉടന്‍ തന്നെ ആരംഭിക്കും. ഈ കേസുകളില്‍ ഒരെണ്ണത്തില്‍ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീര്‍ പ്രതിയാണ്. മറ്റൊരു കേസില്‍ കുര്യന്‍ ശ്യാം, ഭാര്യ പ്രീതി കുര്യന്‍, സുനില്‍ തോമസ് എന്നിവരാണ് പ്രതികള്‍

വിതുര കേസില്‍ ഇനിയും നിരവധി പ്രതികളുണ്ടെന്നാണ് സൂചന. എന്നാല്‍ പലരും സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് കോടതി നിര്‍ദേശം നല്‍കണമെന്നിരിയ്ക്കെ മറ്റു പ്രതികളുടെ വിചാരണ നീണ്ടു പോവുകയാണ്.

കോട്ടയത്ത് ജഗതി ശ്രീകുമാറിനു വേണ്ടി അഭിഭാഷകരായ രവികുമാര്‍, ടോമി കല്ലാനി, വി.കെ വിനോദ്കുമാര്‍ എിവരും സിന്ധുവിനു വേണ്ടി അഡ്വക്കറ്റ് റസാഖും ഹാജരായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ സി.പി ഉദയഭാനു, രാജഗോപാല്‍ പടിപുരയ്ക്കല്‍ എന്നിവര്‍ ഹാജരായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X