തലസ്ഥാനത്ത് കനത്ത വേനല്‍മഴ
തിരുവനന്തപുരം : കടുത്ത ചൂടില്‍ ഉരുകിത്തിളയ്ക്കുന്ന തലസ്ഥാന നഗരിയ്ക്ക് ആശ്വാസമായി പെയ്തിറങ്ങിയ വേനല്‍മഴ തീരദേശങ്ങളിലെ ജനജീവിതം താറുമാറാക്കി.
ബുധനാഴ്ചത്തെ കനത്ത മഴയില്‍ ജില്ലയിലെ കൊച്ചുവേളി, വലിയ വേളി പ്രദേശങ്ങളിലെ 15 വീടുകള്‍ തകര്‍ന്നു. കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ടാണ് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീടിനിടയില്‍ പെട്ട് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബീമാപളളിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചു. മഴയും കടല്‍ക്ഷോഭവും തീരദേശ വാസികളുടെ ജീവിതം നരക തുല്യമാക്കി. താഴ്ന്ന പ്രദേശങ്ങളാകെ വെളളത്തിനടിയിലാണ്. മത്സ്യബന്ധനം പൂര്‍ണമായും നിലച്ചു.
ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ട് മരങ്ങള്‍ പലതും വേരു പിഴുത് വീണതു കാരണം റോഡ് ഗതാഗതവും തകര്‍ന്നു. കിഴക്കേകോട്ട, ഗണപതി കോവില്‍ എന്നിവിടങ്ങളിലും വെളളം കെട്ടിക്കിടക്കുകയാണ്.
രണ്ടു ദിവസത്തെ മഴയിലാണ് ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന കാലവര്‍ഷം തലസ്ഥാനവാസികള്‍ക്ക് കനത്ത ദുരിതമാകുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications