Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ മറുപടി തൃപ്തികരമെന്ന് ബിസിസിഐ

കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിനാണ് ബിസിസിഐ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തൃപ്തികരമായ വിശദീകരണം നല്‍കിയതോടെ ഈ വിഷയം അവസാനിച്ചെന്നും ബിസിസിഐ പറയുന്നു.

ഇരുവരും ബോര്‍ഡിന് തൃപ്തികരമായ വിശദീകരണമാണ് നല്‍കിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സച്ചിനും യുവരാജും നല്‍കിയ മറുപടിയില്‍ മാപ്പപേക്ഷയുണ്ടോ എന്ന ചോദ്യത്തിന് കൂടുതല്‍ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ബോര്‍ഡിനോട് മാപ്പു ചോദിക്കില്ലെന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം ചില മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു.

ഏപ്രില്‍ ഏഴിന് ചേര്‍ന്ന ബിസിസിഐയുടെ യോഗമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിംഗിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയവും അനുവദിച്ചിരുന്നു.

സച്ചിന്‍ അടക്കമുളള കളിക്കാര്‍ക്ക് കളിയോട് അര്‍പ്പണ മനോഭാവമില്ലെന്ന് ചാപ്പല്‍ വെളിപ്പെടുത്തിയതാണ് സൂപ്പര്‍ താരത്തെ ചൊടിപ്പിച്ചത്. സച്ചിന് പിന്തുണയുമായി യുവരാജ് സിംഗും മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ക്യാപ്റ്റന്‍ ഒഴികെ ആരും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ച് സച്ചിന്‍ പരസ്യമായി കോച്ചിനെതിരെ രംഗത്തു വന്നത് വന്‍വിവാദമായി.

ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പ്രശ്നം തണുപ്പിക്കാന്‍ ബിസിസിഐ രംഗത്തെത്തിയത്.

കാരണം കാണിക്കല്‍ നോട്ടീസിനുളള മറുപടിയില്‍ മാപ്പപേക്ഷിക്കില്ലെന്ന് സചിന്‍ അടുപ്പമുളള മാധ്യമ പ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

സചിനടക്കമുളള കളിക്കാരുടെ കൈകളില്‍ തന്നെയാണ് ചരടിന്റെ നിയന്ത്രണം എന്നു തെളിയിക്കുന്നതാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+