സംവരണം: കേന്ദ്രം പുന:പരിശോധനാ ഹര്‍ജി നല്‍കും
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമനം സംവരണം നല്‍കുന്ന നിയമം സ്റേ ചെയ്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രിം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കും.
ഹര്‍ജി അടിയന്തരമായി പരിഗണിയ്ക്കമെന്നും യോജ്യമായ ബഞ്ചിന് കൈമാറണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അഭ്യര്‍ത്ഥിയ്ക്കും. ഇതിനായി സോളിസിറ്റര്‍ ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും.
നിയമം കോടതി സ്റേചെയ്തതിനെത്തുടര്‍ന്ന് ഐഐഎസ് പോലുള്ള സ്ഥാപനങ്ങള്‍ പ്രവേശനം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നത്.
ഐഐടിയും ഐഐഎമ്മും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് 27 ശതമനം സംവരണം ഏര്‍പ്പെടുത്തുക്കൊണ്ട് 2006 ഡിസംബറിലാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്. അന്നുതന്നെ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധവും സമരങ്ങളും നടന്നിരുന്നു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മന്ത്രിസഭയിലും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും ചെന്നൈ ഐഐടിയുടെ മുന്‍ ഡയറക്ടര്‍ പി. വി ഇന്ദരേശനും സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് മാര്‍ച്ച് 29ന് നിയമം സ്റേചെയ്തുകൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആരാണെന്നതിന് ആധികാരികവും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ലെന്ന് കാണിച്ചായിരുന്നു കോടതി നിയമം സ്റേ ചെയ്തത്.












Click it and Unblock the Notifications